News
ആക്ഷൻ ഹീറോ ബിജുവിലെ വില്ലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആക്ഷൻ ഹീറോ ബിജുവിലെ വില്ലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Published on
ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ വേഷത്തിൽ എത്തിയ നടൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (എൻഎഡി പ്രസാദ്–43) വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളിൽ ഇയാള് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചത്.
Continue Reading
You may also like...
Related Topics:news
