News
പള്‍സര്‍ സുനിയുമായി അടുപ്പമില്ലെന്ന് വാദിച്ച് ദിലീപ്, ജനപ്രിയ നായകന്റെ കള്ളം പൊളിഞ്ഞടുങ്ങുന്നു, ദിലീപ് സുനിയുടെ ചങ്ക്! ആരും കാണാത്ത ആ ചിത്രങ്ങൾ പുറത്തുവിടുന്നു
പള്‍സര്‍ സുനിയുമായി അടുപ്പമില്ലെന്ന് വാദിച്ച് ദിലീപ്, ജനപ്രിയ നായകന്റെ കള്ളം പൊളിഞ്ഞടുങ്ങുന്നു, ദിലീപ് സുനിയുടെ ചങ്ക്! ആരും കാണാത്ത ആ ചിത്രങ്ങൾ പുറത്തുവിടുന്നു
അപ്രതീക്ഷിത സംഭവങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയായിരുന്നു സംഭവം. ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി. ഈ പ്രതികള്‍ ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് കേസ് അന്വേഷണം ദിലീപിലേക്ക് എത്തിയത്. അതേ വര്‍ഷം ജൂലൈയില്‍ ദിലീപ് അറസ്റ്റിലാവുകയിരുന്നു
കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുമായി നടന് ദിലീപിന് അടുപ്പമില്ലെന്ന് വാദിക്കുമ്പോഴും ഇവരുടെ സൗഹൃദം തെളിയുന്ന കൂടുതല്‍ തെളിവുകള്‍ ഇപ്പോൾ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്
ദിലീപിന്റെ ഡ്രൈവറായി എത്തിയ പള്‍സര്‍ സുനിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് മൊഴി നല്‍കിയത്. എന്നാല്‍ ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് കല്യാണരാമന് സിനിമയിലെ ചിത്രങ്ങള്‍.
ഷാഫിയുടെ സംവിധാനത്തില്‍ ലാല്‍ നിര്‍മ്മിച്ച് 2002ല്‍ എത്തിയ കല്യാണ രാമന് എന്ന ചിത്രത്തില്‍ പള്‍സര്‍ സുനി അഭിനയിച്ചിട്ടുള്ളതിന്റെ ചിത്രങ്ങളാണ് പലകോണിലും പ്രചരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ദിലീപ് കേസില്‍ എട്ടാം പ്രതിയും. മാര്ട്ടിന് അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത് നടന് ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന പള്‍സര്‍ സുനിയുടെ മൊഴിയായിരുന്നു കേസില്‍ ജനപ്രിയനിലേക്ക് അന്വേഷണം എത്തിച്ചത്.
ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ നടനെ കാണിക്കുകയും ചെയ്തിരുന്നു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. കേസില്‍ ദിലിപിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് കോളിളക്കം തീര്‍ത്തിരുന്നു.
മുന്‍പ് പല നടന്മാരുടേയും ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ഏറെക്കാലം നടന് മുകേഷിന്റെ ഡ്രൈവറായിരുന്നു. സ്വഭാവദൂഷ്യവും അമിതവേഗതയും കാരണമാണ് സുനിയെ തന്റെ ഡ്രൈവർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മുകേഷിന്റെ മൊഴി.
സുനിയെ അറിയില്ലെന്ന് ദിലീപ് വാദിക്കുമ്പോഴും വര്‍ഷങ്ങളായി ദിലീപിന്റെ സിനിമകളില്‍ മുഖം കാണിക്കുന്ന സുനിയുടെ ചിത്രങ്ങളും പുറത്ത് വന്നുകഴിഞ്ഞു.കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ബിജു പൗലോസ് ഉള്‍പ്പടെയുള്ള പൊലീസുകാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസും സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ദിലീപ് കേസില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് വിവാദമായി തീരുകയും ചെയ്തിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തിട്ടാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നായിരുന്നു സുനിയുടെ മൊഴി, ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും സുനി മാതാവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
