News
പൊലീസിനെയോ, രാഷ്ട്രീയക്കാരെയോ അഭിഭാഷകരെയൊക്കെ വിശ്വസിക്കുന്നതിലേറ നമ്മള് വിശ്വസിക്കുന്നത് കോടതിയേയാണ്… സ്ത്രീ സമൂഹമാണ് വിലപിക്കുന്നത്, അത് നമ്മള് കാണാതെ പോകരുത്; മാധ്യമ പ്രവർത്തകന് വിനയ ചന്ദ്രന്
പൊലീസിനെയോ, രാഷ്ട്രീയക്കാരെയോ അഭിഭാഷകരെയൊക്കെ വിശ്വസിക്കുന്നതിലേറ നമ്മള് വിശ്വസിക്കുന്നത് കോടതിയേയാണ്… സ്ത്രീ സമൂഹമാണ് വിലപിക്കുന്നത്, അത് നമ്മള് കാണാതെ പോകരുത്; മാധ്യമ പ്രവർത്തകന് വിനയ ചന്ദ്രന്
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ട ഒരു വ്യക്തിയാണ് ഇവിടെ എല്ലാം ഞാന്‍ തീരുമാനിക്കുമെന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത് മാധ്യമ പ്രവർത്തകന് വിനയ ചന്ദ്രന്.
ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ. തന്റെ ഫോണുകള്‍ പരിശോധിക്കുന്നതിന് വേണ്ടി ബോംബൈക്ക് അയച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നു. തന്റെ കൈവശമുണ്ടെന്ന് പൊലീസോ കോടതിയോ സംശയിക്കുന്ന ഒരു തൊണ്ടിമുതല്‍ താന്‍ തന്നെ പരിശോധനക്ക് അയച്ച്, താന്‍ തന്നെ അതിന്റെ റിസല്‍ട്ട് വാങ്ങിച്ച് തന്റെ അഭിഭാഷകന് മുഖേന കോടതിയില്‍ സമർപ്പിക്കും എന്നാണ് ഇവിടെ പറയുന്നത്. ഒരു സാധാരണക്കാരന് ഈ ആനുകൂല്യം കിട്ടുമോയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു യൂട്യൂബ് ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെയോ, രാഷ്ട്രീയക്കാരെയോ അഭിഭാഷകരെയൊക്കെ വിശ്വസിക്കുന്നതിലേറ നമ്മള് വിശ്വസിക്കുന്നത് കോടതിയേയാണ്. ഇവിടെയാണ് അതിജീവിതയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് അവർക്ക് ഒപ്പം നില്‍ക്കുന്നവർക്ക് പറയേണ്ടി വന്നത്. സ്ത്രീ സമൂഹമാണ് വിലപിക്കുന്നത്. അത് നമ്മള് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം നാം കണ്ടു. ആ മണ്ഡലത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതിജീവിതയുടെ പ്രശ്നവും അവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്തെങ്കിലും ആരെങ്കിലും പറഞ്ഞപ്പോള്‍ അതിനെല്ലാം മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നായിരുന്നു നടി തന്നെ വ്യക്തമാക്കിയത്.
ഇത്തരം വിവാദങ്ങളിലൊന്നും തനിക്ക് താല്പര്യമില്ല. സർക്കാറും മുഖ്യമന്ത്രിയും തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് യാതൊരു വിധ പരാതിയുമില്ലെന്നും നടി വ്യക്തമാക്കി. അതി ജീവിത കോടതിയില്‍ പോയപ്പോഴാണല്ലോ ഇത്തരം ചർച്ചകളെല്ലാം പുറത്തേക്ക് ഉയർന്ന് വന്നെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിചാരണക്കോടതി ജഡ്ജിയുടെ പെരുമാറ്റങ്ങളില്‍ തനിക്ക് ചില ആശങ്കകളുണ്ട് എന്ന് കോടതിയെ അറിയിക്കാന്‍ പോയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടോയെന്ന ആശങ്കയുള്ളതായും വ്യക്തമാക്കുന്നത്. ആരാണ് ഇവിടെ കേസ് അട്ടിമറിക്കുന്നത്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയില്‍ എത്തുന്നതിന് മുമ്പാണ് ഇത്തരമൊരു ആരോപണം.
കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന് ദിലീപ് വ്യക്തമാക്കിയെങ്കിലും 15 ദിവസം കൂടി തുടരന്വേഷണത്തിന് അനുവദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണം. ബാലചന്ദ്രകുമാർ നല്കിയ തെളിവുകളുടെ സത്യാവസ്ഥ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറ്റിയതിലെ ആശങ്ക നടി ഉന്നയിച്ചതില്‍ എത്താണ് തെറ്റെന്നും വിനയ ചന്ദ്രന് കൂട്ടിച്ചേർക്കുന്നു.
അതേസമയം ഒന്നരമാസത്തെ സമയം കൂടി അനുവദിച്ച് കിട്ടിയതോടെ തുടരന്വേഷണം കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോവാനാണ് പൊലീസ് ശ്രമം. കാവ്യാ മാധവനെ ഉള്‍പ്പടെ വീണ്ടും ചോദ്യം ചെയ്തേക്കും. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നേരത്തെ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഉത്തരങ്ങള്‍ പൂർണ്ണമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
സിനിമാ മേഖലയിലുള്ളവരടക്കം ദിലീപിപിന്റെ സുഹൃത്തുക്കളേയും വരും ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്തേക്കും നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് എത്തിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. കൂടാതെ സിനിമാ രംഗത്തുള്ളവരല്ലാത്ത ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യേണ്ടവരുടെ നീണ്ട പട്ടികയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
