News
മാഡവും കാവ്യയും ആ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കണ്ടു! പിറ്റേന്ന് അന്വേഷണം മാറി മറിഞ്ഞു, കാവ്യയും അമ്മയും കുടുങ്ങി എല്ലാം കണ്ണുകളും ഇനി പോലീസ് ക്ലബിലേക്ക്!?
മാഡവും കാവ്യയും ആ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കണ്ടു! പിറ്റേന്ന് അന്വേഷണം മാറി മറിഞ്ഞു, കാവ്യയും അമ്മയും കുടുങ്ങി എല്ലാം കണ്ണുകളും ഇനി പോലീസ് ക്ലബിലേക്ക്!?
കാവ്യയുടെ കള്ളം പൊളിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ‘96456 74686 എന്ന നമ്പറിൽ നിന്ന് സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന്‍ വിളിച്ചതിന്റെ തെളിവായിരുന്നു പുറത്തുവന്നത് . താനും ദിലീപും ഈ നമ്പര്‍ ഉപയോഗിച്ചില്ലെന്നാണ് കാവ്യയുടെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് ഇതോടെ പൊളിയുന്നത്. കാവ്യ വിവാഹത്തിന് മുമ്പ് ദിലീപുമായി ആശയ വിനിമയം നടത്തിയതും ഈ നമ്പരില്‍ നിന്നായിരുന്നു. ഈ നമ്പറില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കാവ്യാ മാധവന്റെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ് ഈ നമ്പര്‍. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് ഈ നമ്പറെന്നാണ് വിലയിരുത്തല്‍.
കേസിൽ കാവ്യയേയും അവരുടെ അമ്മയേയും ഉടൻ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്നാണ്
സംവിധായകൻ ബൈജു കൊട്ടാരക്ക പറയുന്നത്. വീട്ടിൽ വെച്ചല്ല ചോദ്യം ചെയ്യേണ്ടത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം. അങ്ങനെയായാൽ കേസിൽ ക്വട്ടേഷൻ കൊടുത്തു എന്ന തെളിയിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും ബൈജു കൊട്ടരക്കര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകൻ.
ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്
‘കാവ്യാ മാവൻ കൊടുത്ത മൊഴി മുഴുവൻ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറുമായി ചാറ്റ് ചെയ്തിരുന്നോ അദ്ദേഹത്തെ വിളിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം അറിയില്ലെന്ന മറുപടികളാണ് ചോദ്യം ചെയ്യലിൽ തുടക്കം മുതൽ കാവ്യ നൽകിയത്. കാവ്യ കല്യാണത്തിന് മുൻപ് ദിലീപുമായി സംസാരിച്ചത് മാഡത്തിന്റെ അമ്മയുടെ ഫോണിൽ നിന്നാണ്’.
‘ആ ഫോണിലെ വിവരങ്ങൾ വെച്ച് പൾസർ സുനിയെ പോലും വിളിച്ചിരിക്കുന്നു എന്നതാണ് സത്യം. ബാലചന്ദ്രകുമാറിനെ 2017 നവംബർ 9 ന് അമ്മയുടെ പേരിലെടുത്ത നമ്പർ ഉപയോഗിച്ച് 6 പ്രാവശ്യം വിളിച്ച മിസ്കോൾ ഉണ്ടായി. പിന്നീട് ഫോൺ എടുത്ത് 2 തവണ സംസാരിച്ചു. ഇതിന്റെ ചാറ്റ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വിളിച്ച നമ്പർ ആരുടേതാണെന്ന് കാവ്യ മാധവൻ അന്വേഷണ സംഘത്തോട് മറുപടി പറയേണ്ടി വരും’.
‘നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫോൺ നമ്പറിൽ നിന്നും പൾസർ സുനിയേയും തിരുവനന്തപുരത്തുള്ള ഒരു മാഡത്തേയും വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ മാഡത്തെ പോലീസ് നേരത്തേ ചോദ്യം ചെയ്തതാണ്. തിരുവനന്തപുരത്ത് ഉള്ള നിർമ്മാതാവാണ് അവർ’.
‘തിരുവനന്തപുരത്തെ മാഡവും കാവ്യയുമെല്ലാം ചേർന്ന് കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കണ്ടതിന് പിറ്റേ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മാറി മറഞ്ഞത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയപ്പോൾ പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേറ്റു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അവർക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. ആ എഡിജിപിയാണ് അന്വേഷണം മുഴുവൻ തകിടം മറിച്ചതെന്ന് ഇപ്പോൾ പുറത്തുവരികയും ചെയ്തിരിക്കുകയാണ്’.
‘കാവ്യ മാധവന്റെ ഫോണിലെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതിന് ശേഷമാണ് കാവ്യയെ സാക്ഷിയാക്കി അന്വേഷണ സംഘം അവരെ ചോദ്യം ചെയ്യുന്നത്. എന്നാൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയപ്പോൾ കാവ്യ ദുബൈയിലേക്ക് പറന്നു. മിക്കവാറും ആ ഫോൺ ദുബൈയിൽ എവിടെയെങ്കിലും കളഞ്ഞ് കാണും. പിന്നീട് അവർ ചെന്നൈയിൽ എത്തി. അതിനും ദിവസങ്ങൾക്ക് ശേഷമാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്’.
‘ചില ഉന്നതരും രാഷ്ട്രീയ നേതാക്കളും നടത്തിയ കള്ള കളികളാണ് ഇതിനെല്ലാം കാരണം. കാവ്യയേയും അവരുടെ അമ്മയേയും അന്വേഷണ സംഘം ചോദ്യം ചെയ്യണം. വീട്ടിലേക്ക് പോയല്ല ചോദ്യം ചെയ്യേണ്ടത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം’.
‘അങ്ങനെയായാൽ കേസിൽ ക്വട്ടേഷൻ കൊടുത്തു എന്ന തെളിയിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും. ‘കേസിൽ എങ്ങനേയും ഇവർ കുടുങ്ങുമെന്ന് ഉറപ്പാണ്. കുടുങ്ങാതിരിക്കാൻ ഏത് രാഷ്ട്രീയ നേതാവിനെ കണ്ടാലും കാര്യമില്ല, സത്യം തെളിയുക തന്നെ ചെയ്യും. കാരണം ഈ കേസിന് പിന്നിൽ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന് തന്നെ കരുതിക്കോളൂ’ .
