News
അതീവ രഹസ്യമായി ദിലീപ് ‘അത്’ സൂക്ഷിക്കുന്നു, നെഞ്ചിടിപ്പോടെ അതിജീവിത,അന്വേഷണ സംഘത്തിന്റെ നിർണ്ണായക കണ്ടെത്തൽ! ഞെട്ടലോടെ സിനിമ ലോകം
അതീവ രഹസ്യമായി ദിലീപ് ‘അത്’ സൂക്ഷിക്കുന്നു, നെഞ്ചിടിപ്പോടെ അതിജീവിത,അന്വേഷണ സംഘത്തിന്റെ നിർണ്ണായക കണ്ടെത്തൽ! ഞെട്ടലോടെ സിനിമ ലോകം
നടിയെ ആക്രമിച്ചകേസ് വീണ്ടും നിർണായക ട്വിസ്റ്റിലേക്കാണ് നീങ്ങുന്നത്. കേസില്‍ മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ഒറിജിനലോ , പകര്‍പ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു .
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായ വിവരണം ഫോണില്‍ നിന്ന് ലഭിച്ചു. ദൃശ്യങ്ങള്‍ കൈവശമില്ലാതെ ഒരാള്‍ക്ക് ഇത് സാധിക്കില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. എന്നാല്‍ ഇത് കളവാണെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ച നിലപാട്.
ദിലീപിന്റെയും ബന്ധുക്കളുടെയും ആറ് ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ 11,161 വീഡിയോകളും 11,238 ഓഡിയോ ക്ലിപ്പുകളുമാണ് ലഭിച്ചത്. കൂടാതെ രണ്ട് ലക്ഷത്തില്‍ അധികം ചിത്രങ്ങളും 1597 രേഖകളുമാണ് ലഭിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് മാത്രമായി 200 മണിക്കൂറില്‍ അധികം നീളുന്ന ടെലഫോണ്‍ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഓഡിയോ ക്ലിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
അതേസമയം, കേസില്‍ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക തെളിവുകളില്‍ ഒന്നാണ്. കൂടാതെ സംവിധായകന് ബാലചന്ദ്രകുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാലചന്ദ്രകുമാര്‍ ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന് അനൂപിനൊപ്പവും ഭാര്യസഹോദരന് സുരാജിനൊപ്പവും യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് ലഭിച്ചത്.
എന്നാല്‍ ഈ ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. ഈ കാര്‍ ദിലീപിന്റെതായിരുന്നു. ഇക്കാര്യം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറും ദിവീപുമായുള്ള സെല്‍ഫിയും ലഭിച്ചിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം കേസിൽ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച്ഇന്ന് നൽകില്ല. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു കോടതി നൽകിയിരുന്ന നിർദേശം.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് കുറ്റപത്രം നൽകേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. കേസിൽ ഈ മാസം 31ന് കുറ്റപത്രം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ക്രൈംബ്രാഞ്ച് നൽകിയ പുതിയ ഹർജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.
