News
കെ ജി എഫ് ചാപ്റ്റര്‍ ത്രീ; പ്രധാന വേഷത്തില്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും!?; മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍
കെ ജി എഫ് ചാപ്റ്റര്‍ ത്രീ; പ്രധാന വേഷത്തില്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും!?; മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു കെജിഎഫ്. കന്നഡ സിനിമ ഇന്‍ഡസ്ട്രീക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ ജി എഫ് ചാപ്റ്റര്‍ ടു ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തില്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.
എന്നാല്‍ ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരഗന്ദൂര്‍ അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്.
‘ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്, എന്നാല്‍ പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്, അതേസമയം യാഷ് തന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. രണ്ടുപേരെയും ഒരുമിച്ച് കിട്ടിയാല്‍ മാത്രമേ കെ ജി എഫ് ചാപ്റ്റര്‍ ത്രീയുടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിന്റെ ഷൂട്ട് എന്ന് ആരംഭിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെയായും ഞങ്ങള്‍ എടുത്തിട്ടില്ല’ എന്നും വിജയ് പറഞ്ഞു.
ചിത്രീകരണം ആരംഭിക്കാനുള്ള തിയതി നിശ്ചയിച്ച് കഴിഞ്ഞാല്‍ മറ്റ് അഭിനയതക്കളെ സമീപിക്കുമെന്നും അവരുടെ ഡേറ്റിന് അനുസരിച്ചാവും ചാപ്റ്റര്‍ മൂന്നിലെ താരനിരയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ ജി എഫ് ത്രീ എന്തായാലും ഉണ്ടാവുമെന്നും എന്നാല്‍ ഈ വര്‍ഷം അത് ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. കെ ജി എഫ് ചാപ്റ്റര്‍ വണ്‍ റിലീസ് ആയി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാപ്റ്റര്‍ ടു പുറത്തിറങ്ങിയത്.
