Connect with us

പ്രചരിച്ച വാർത്തകൾ സത്യമല്ല, ആ ചിത്രം ബാല ഉപേക്ഷിച്ചിട്ടില്ല; ട്വീറ്റുമായി സൂര്യ

Tamil

പ്രചരിച്ച വാർത്തകൾ സത്യമല്ല, ആ ചിത്രം ബാല ഉപേക്ഷിച്ചിട്ടില്ല; ട്വീറ്റുമായി സൂര്യ

പ്രചരിച്ച വാർത്തകൾ സത്യമല്ല, ആ ചിത്രം ബാല ഉപേക്ഷിച്ചിട്ടില്ല; ട്വീറ്റുമായി സൂര്യ

പതിനഞ്ച് വർഷത്തിനുശേഷം ബാല സംവിധാനം ചെയ്യുന്ന ചിത്രം സൂര്യ ഉപേക്ഷിച്ചതായി ​റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെയെല്ലാം തകർത്തുകൊണ്ട് മറുപടിയുമായി സൂര്യ എത്തിയിരിക്കുകയാണ്.

സെറ്റിൽ നിന്ന് ബാലയ്ക്കൊപ്പമുള്ള ചിത്രം സൂര്യ ട്വീറ്റ് ചെയ്തു. സെറ്റിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷം ചെയ്ത ട്വീറ്റാണിത്. പരുക്കൻ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുന്നത് എന്നാണ് ട്വീറ്റിലുള്ള ചിത്രം സൂചിപ്പിക്കുന്നത്.

സൂര്യ 41 എന്ന പേരിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാവുന്നത്. കൃതി ഷെട്ടി, സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധേയയായ മമിത ബൈജു എന്നിവരാണ് നായികമാർ. മറ്റുതാരങ്ങളേക്കുറിച്ചോ അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ സിനിമാ ജീവിതം തന്നെ വഴിതിരിച്ചുവിട്ട നന്ദ, പിതാമകൻ എന്നിവയാണ് ബാലയും സൂര്യയും ഇതിനുമുമ്പ് ഒന്നിച്ച ചിത്രങ്ങൾ.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ, ചിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് താരത്തിന്റെ ലിസ്റ്റിൽ ഇനിയുള്ളത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രം വിക്രമിൽ സൂര്യ സുപ്രധാനമായ വേഷത്തിൽ എത്തുന്നുണ്ട്.

More in Tamil

Trending

Recent

To Top