News
വാരിയെറിഞ്ഞത് ലക്ഷങ്ങൾ, ദിലീപിനെ പുറത്തിറക്കാന്‍ വാങ്ങിയത് 50 ലക്ഷം!ഉന്നതൻ വീഴുന്നു, ആ മുഖം ഇതോ?വിരമിച്ചിട്ടും ലോബി ശക്തം
വാരിയെറിഞ്ഞത് ലക്ഷങ്ങൾ, ദിലീപിനെ പുറത്തിറക്കാന്‍ വാങ്ങിയത് 50 ലക്ഷം!ഉന്നതൻ വീഴുന്നു, ആ മുഖം ഇതോ?വിരമിച്ചിട്ടും ലോബി ശക്തം
നടിയെ ആക്രമിച്ച കേസ് എങ്ങുമെങ്ങുമെത്താതെ തുടരന്വേഷണം അവസാനിപ്പിക്കുകയാണ് കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
കേസിൽ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെയാണ് തുടരന്വേഷണം പ്രതിസന്ധിയിലായത്. പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉന്നതൻ സർവീസിൽ നിന്നു വിരമിച്ചിട്ടും അദ്ദേഹം നിയന്ത്രിച്ചിരുന്ന ലോബി പൊലീസിൽ ഇപ്പോഴും ശക്തമാണ്. ഇവർ നടത്തിയ ചരടുവലിയാണ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് എഡിജിപി: എസ്.ശ്രീജിത്തിനെ മാറ്റാൻ വഴിയൊരുക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കെവെയാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയത്. കേസിൽ ദിലീപ് അറസ്റ്റിലായതോടെ ‘50 ലക്ഷം കൊടുത്തതു വെറുതെയായെന്നു’ പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുതെന്നാണ്.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീജിത്തിനെ സ്ഥലംമാറ്റുകയായിരുന്നു.
അതേസമയം ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് സംശയിച്ച നടി കാവ്യ മാധവന് കേസില്‍ പ്രതിയാകില്ല. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന ആരോപണമുയര്‍ന്ന അഭിഭാഷകരെ ചോദ്യം ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിസ്താരം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍, ദിലീപിന്റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം നല്‍കുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തിയോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഗൂഢാലോചനയില്‍ കാവ്യ മാധവനും പങ്കാളിയാണെന്ന വിധത്തിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, ഗൂഢാലോചന സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന മറുപടിയാണ് കാവ്യ മാധവന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ഒന്നും ഓര്‍മയില്ലെന്നും അറിയില്ലെന്നും ആവര്‍ത്തിച്ച കാവ്യ മാധവന് ശബ്ദരേഖ ദിലീപിന്റേതാണോയെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും മൊഴി നല്‍കിയിരുന്നു.
കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതായി ശബ്ദരേഖ തെളിവാക്കി ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കുകയുണ്ടായില്ല. ഇത് സംബന്ധിച്ച് പ്രത്യേകിച്ച് പരാമര്‍ശങ്ങളൊന്നുമില്ലാതെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നതെന്നാണ് സൂചന.
