Actress
വിവാദങ്ങൾ പുകഞ്ഞ് കത്തുന്നു, മാധ്യമപ്രവർത്തകരുടെ ആ ഒരൊറ്റ ചോദ്യം ഞെട്ടിച്ച് മഞ്ജുവിന്റെ മറുപടി; മുഖത്തെ നിറഞ്ഞ ചിരി വലിയ പ്രചോദനം
വിവാദങ്ങൾ പുകഞ്ഞ് കത്തുന്നു, മാധ്യമപ്രവർത്തകരുടെ ആ ഒരൊറ്റ ചോദ്യം ഞെട്ടിച്ച് മഞ്ജുവിന്റെ മറുപടി; മുഖത്തെ നിറഞ്ഞ ചിരി വലിയ പ്രചോദനം
സമൂഹമാധ്യമങ്ങളിലൂടെ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ശല്യം ചെയ്തെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയായിരുന്നു സനല്‍ കുമാര്‍ ശശിധരന്.
മഞ്ജു തന്റെ മാനേജര്‍മാരുടെ പിടിയിലാണ് എന്നും, ജീവന് അപായത്തിലാണ് എന്നും നിരന്തരം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സനല്‍ കുമാറിന്റെ പോസ്റ്റുകളോട് ഒന്നും പ്രതികരിക്കാതെ മഞ്ജു നേരെ ചെന്ന് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് സനല്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.വളരെ നാടകീയമായ രീതിയിലാണ് സനലിനെ അറസ്റ്റ് ചെയ്തത്.
ഏതൊരു കാര്യത്തെ കുറിച്ചും വളരെ വ്യക്തമായി സംസാരിക്കുന്ന ആളാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വിവാദങ്ങളായി വലിച്ചിഴയ്ക്കപ്പെടാറുണ്ടെങ്കിലും അതിനോട് എല്ലാം വളരെ പക്വതയോടെ മറുപടി നല്‍കാറുണ്ട്. സനല്‍ കുമാര്‍ ശശിധരന് പ്രണയാഭ്യര്‍ത്ഥന നടത്തിയതും, തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും വളരെ മാന്യമായിട്ടാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്.
വിവാദങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് പോകുന്നത് അത് അങ്ങനെ തന്നെ ആവട്ടെ’ എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. സനല്‍ കുമാര്‍ ശശിധരനെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ മഞ്ജു തയ്യാറായില്ല. താങ്ക്യു എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതാണ് കണ്ടത്. മുഖത്തെ നിറഞ്ഞ ചിരിയും വലിയൊരു പ്രചോദനമാണ്.
മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട് എന്നാല്‍ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലന്നാണ്സം വിധായകന് ജാമ്യം കിട്ടിയതിന് പിന്നാലെ പറഞ്ഞത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തുന്നത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവരുമായി സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. ഞാന്‍ ഈ വിഷയം ഇനി ഉന്നയിക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
