ദൈവം തന്നെ പ്രതികളെ കൊണ്ട് ആ തെളിവ് പുറത്തേക്ക് വിട്ടു! പല വിഗ്രഹങ്ങളും തകരും, ഞെട്ടിച്ചു കളഞ്ഞു.. കാര്യങ്ങളുടെ പോക്ക് കണ്ടോ? ദിലീപ് കേസിൽ അഡ്വ. അജകുമാര്‍ പറയുന്നു
ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം വിചാരണക്കോടതി പറഞ്ഞിരുന്നു. എന്ത് രഹസ്യരേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് കഴിഞ്ഞ ദിവസം വിചാരണ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. പുറത്ത് വന്ന രേഖകള്‍ രഹസ്യരേഖകള്‍ അല്ലെന്നാണ് കോടതി പറയുന്നത്.
നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ദിലീപിന് ലഭിച്ചതില്‍ അന്വേഷണം നടത്തേണ്ടത് കോടതികളുടെ ബാധ്യതയാണെന്ന് അഡ്വ. അജകുമാര്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ലീഗല്‍ ആക്സസിംഗ് ആണോ ഇല്ലീഗല്‍ ആക്സസിംഗ് ആണോ എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തിലെ ജുഡീഷ്യറിയുടെ നിലനില്പിന് ആവശ്യമാണെന്നും കേരളത്തിലെ ജുഡീഷ്യറിയുടെ സല്‍പേരിന് ആവശ്യമാണ് എന്നും അജകുമാര്‍ വ്യക്തമാക്കി.
ലീഗലായിട്ടാണ് അത് നോക്കിയിട്ടുള്ളതെങ്കില്‍ നമുക്ക് പരാതിയില്ലെന്നും അത് അങ്ങനെ ആണ് എന്ന് സമൂഹത്തിന് മുന്നില്‍ വിശ്വാസം ഉണ്ടാക്കിയാല്‍ മാത്രം മതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ രീതിയില്‍ പരിശോധനയ്ക്ക് വിഘാതം നില്ക്കുന്നു എങ്കില്‍ അത്തരത്തിലുള്ള ഒരു പരിശോധന ചില വിഗ്രഹങ്ങളെ തകര്‍ക്കും എന്നുള്ളത് കൊണ്ടല്ലേയെന്നും അജകുമാര്‍ ചോദിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന് പറയുന്ന രേഖ രഹസ്യരേഖയല്ലെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അജകുമാറിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്
ഞാന്‍ വളരെ മുന്‍പ് തന്നെ ഈ സംവാദങ്ങളില്‍ പറഞ്ഞിട്ടുണ്ട് ഈ ദൃശ്യങ്ങള്‍ ആക്സസ് ചെയ്തത് എന്തിന് എന്ന് ഇല്ലെങ്കില്‍ ഏത് സാഹചര്യത്തില്‍ എന്ന് പുറത്ത് വിശദമായി വിശദീകരിക്കേണ്ട അല്ലെങ്കില്‍ അപാകതകളൊന്നും സംഭവിച്ചിട്ടില്ല എന്ന് അന്വേഷിച്ച് കോടതിയ്ക്കുള്ളില്‍ നിന്ന് തന്നെ അന്വേഷിച്ച്, ഹൈക്കോടതി വിജിലന്‍സിനെ കൊണ്ട് അന്വേഷിച്ചിട്ടെങ്കിലും ഇത് എന്തിന് ആക്സസ് ചെയ്തു, ഇത് ലീഗല്‍ ആക്സസിംഗ് ആണോ ഇല്ലീഗല്‍ ആക്സസിംഗ് ആണോ, ഇതിനകത്ത് ടാംപറിംഗ് ഉണ്ടായിട്ടുണ്ടോ ഇതിനകത്ത് ട്രാന്സ്മിഷന് ഉണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടത് കേരളത്തിലെ ജുഡീഷ്യറിയുടെ നിലനില്പിന് ആവശ്യമാണ്, കേരളത്തിലെ ജുഡീഷ്യറിയുടെ സല്‍പേരിന് ആവശ്യമാണ്.
ഇനി ലീഗലായിട്ടാണ് അത് നോക്കിയിട്ടുള്ളതെങ്കില്‍ നമുക്ക് പരാതിയില്ല. അത് അങ്ങനെ ആണ് എന്ന് സമൂഹത്തിന് മുന്നില്‍ വിശ്വാസം ഉണ്ടാക്കിയാല്‍ മാത്രം മതി. അപ്പോള്‍ ആ രീതിയില്‍ പരിശോധനയ്ക്ക് വിഘാതം നില്ക്കുന്നു എങ്കില്‍ അത്തരത്തിലുള്ള ഒരു പരിശോധന ചില വിഗ്രഹങ്ങളെ തകര്‍ക്കും എന്നുള്ളത് കൊണ്ടല്ലേ, അതിനി എത്ര വലിയ വിഗ്രഹമായി കൊണ്ടിരുന്നാലും ശരി അങ്ങനെ ഉള്ള വിഗ്രഹങ്ങളെ അത് സ്പര്‍ശിക്കുമെങ്കില്‍ നിയമം അവരുടെ മുകളിലും ഉള്ളതല്ലേ. ആ നിയമം അവരുടെ മുകളിലും പറക്കേണ്ട കഴുകനല്ലേ, ആ കഴുകന് എന്തുകൊണ്ട് അവിടെ കാലില്‍ കെട്ടി ഇട്ടിരിക്കുന്നു എന്നുള്ളത് നമ്മളൊന്ന് ചിന്തിക്കണം.
രണ്ട് ആ രീതിയില്‍ സത്യസന്ധമായ ഒരു അന്വേഷണം നമ്മുടെ ജുഡീഷ്യറിയെ സംബന്ധിച്ച് വളരെ വിശ്വാസമര്‍പ്പിച്ചിട്ടുള്ള അഭിഭാഷകര്‍ക്കും പൊതുസമൂഹത്തിനും ജഡ്ജിമാര്‍ക്കും സത്യസന്ധരായ ലോവര്‍ ജുഡീഷ്യല്‍ ജഡ്ജിമാര്‍ക്കും എല്ലാം അങ്ങേയറ്റം ആവശ്യമുള്ള കാര്യമാണ്. അത് എത്രയും പെട്ടെന്ന് നടക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. ആന്റണി പറഞ്ഞു ആദ്യഘട്ടത്തില്‍ തെളിവുകളൊന്നുമില്ലായിരുന്നു അതുകൊണ്ടാണ് രണ്ടാം ഘട്ടം തുടങ്ങിയത് എന്ന്. അങ്ങനെ അല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാരണം ആദ്യഘട്ടത്തില്‍ മതിയായ തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം.
കാരണം ആ കുറ്റപത്രത്തില്‍ മതിയായ തെളിവുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ കേസില്‍ നിന്ന് വിടുതല്‍ ഹര്‍ജി പോലും കൊടുക്കാതെ വിചാരണ നേരിടാന്‍ ഈ എട്ടാം പ്രതി ബാധ്യസ്ഥനായത്. അതുകൊണ്ടാണ് തനിക്കെതിരെ വന്ന തെളിവുകളില്‍ കുറെ ഭാഗം ടാംപര്‍ ചെയ്യുന്നതിന് വേണ്ടി, സാക്ഷികളെ സ്വാധീനിക്കുന്നതിന് വേണ്ടി, തെളിവുകള്‍ നശിപ്പിക്കുന്നതിനും വേണ്ടി ഈ പ്രതി ഇറങ്ങിയത്. ആദ്യ കംപ്ലെയ്ന്റ് കിട്ടുമ്പോള്‍ ആദ്യത്തെ എഫ് ഐആര്‍ വന്നപ്പോള്‍ സ്വാധീനിച്ച് എന്നത് വന്നപ്പോള്‍ ഈ പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു എങ്കില്‍ ഈ കേസ് ഇതിന് മുന്‍പ് തന്നെ സുഗമമായ വിചാരണയിലെത്തി നീതിപൂര്‍വമായ ഒരു തീരുമാനത്തില്‍ എത്തുമായിരുന്നു എന്ന് വിശ്വസിക്കുകയാണ് ഞാന്‍.
അതിന് ഒരു തവണയായി, രണ്ട് എഫ് ഐ ആറായി, നിരന്തരം പ്രോസിക്യൂഷന് പരാതിയായി. ഇതെല്ലാം തന്നെ ഈ ഹര്‍ജികള്‍ പൂഴ്ത്തിവെച്ചു എന്നല്ലാതെ ഒരു നടപടിയും അതിനകത്ത് ഉണ്ടായില്ല എന്നത് ഖേദകരമാണ്. അത് ഈ കോടതിയില്‍ നീതി നടത്തുന്നതിന് പ്രോസിക്യൂഷന് വളരെ വിഘാതമായി നിന്നു. അത് ഒരു പ്രതിയ്ക്ക് ഈ കേസില്‍ കാര്യമായ അട്ടിമറികള്‍ ഉണ്ടാക്കുന്നതിന് കഴിഞ്ഞു. അപ്പോഴാണ് ഞാന്‍ പറഞ്ഞത് പോലെ ദൈവത്തിന്റെ കൈ വന്നത്. അപ്പോഴാണ് ഇതിനൊരു തുടരന്വേഷണം നടക്കേണ്ടി വന്നത്. തുടരന്വേഷണം നടന്നപ്പോഴോ നമ്മള് പാലാഴി മഥനം നടത്തി ഓരോ വസ്തുക്കളായി പുറത്തേക്ക് വന്നത് പോലെ ഒരിക്കലും മറുപടി പറയാന്‍ കഴിയാത്ത, ഒരു ഡിഫന്‍സും ഉണ്ടാക്കാന്‍ കഴിയാത്ത രീതിയില്‍ തെളിവുകള്‍ അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്തേക്ക് വന്നത്.
അത് ഇതിന്റെ തെളിവ് ശേഖരിച്ചതല്ല, രണ്ടാമത് ദൈവം പ്രതികളെ കൊണ്ട് തന്നെ തെളിവുകള്‍ പുറത്തേക്ക് വിട്ടതാണ്. നീതി നിര്‍വഹിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടാല്‍ പിന്നെ അതില്‍ നടപടി തീരുമാനിക്കേണ്ടത് സൂപ്പര്‍വൈസിംഗ് കോടതിയായ ഹൈക്കോടതിയാണ്. അത് ഈ കേസില്‍ എത്രത്തോളം ഉണ്ടായി എന്നതില്‍ എനിക്ക് സംശയമുണ്ട്. സൂപ്പര്‍വൈസിംഗ് കോടതികള്‍ യഥാസമയം ഈ കേസില്‍ ഇടപെട്ടിരുന്നു എങ്കില്‍ ഇത്രത്തോളം ജുഡീഷ്യറി അപമാനിതരാകുമായിരുന്നില്ല. ഞാന്‍ ഇന്നും വിശ്വസിക്കുന്നത് ജുഡീഷ്യറിയിലാണെന്നാണ് അദ്ദേഹം പറയുന്നത്
