ആലുവയിലെ വീട്ടില്‍ ദിലീപ് കുടുംബത്തോടെ താമസം ആരംഭിച്ചപ്പോള്‍ അവിടെ ടിവിയും പത്രവും ഇല്ലായിരുന്നു! അതിനാല്‍ സംഭവം അറിയാന്‍ വൈകി; അഭിഭാഷകന്‍ അനൂപിനോട് പറയുന്ന ശബ്ദ രേഖയും പുറത്ത്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച സുപ്രധാന ശബ്ദരേഖ പുറത്ത് വന്നതോടെ കേസ് വമ്പൻ ട്വിസ്റ്റിലേക്ക് നീങ്ങുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം അറിയാന്‍ വൈകിയെന്ന് സമര്‍ത്ഥിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ പരിശീലിപ്പിക്കുന്നതിന്റെ ശബ്ദ രേഖയും പുറത്തായിരിക്കുകയാണ്
ആലുവയിലെ വീട്ടില്‍ ദിലീപ് കുടുംബത്തോടെ താമസം ആരംഭിച്ചപ്പോള്‍ അവിടെ ടിവിയില്ലായിരുന്നുവെന്നും പത്രവും വരാറില്ലെന്നും അതിനാല്‍ സംഭവം അറിയാന്‍ വൈകിയെന്നും മൊഴി നല്‍കാന്‍ അനൂപിനെ ദിലീപിന്റെ അഭിഭാഷകര്‍ പരിശീലിപ്പിക്കുന്നതായാണ് ശബ്ദരേഖയില്‍ ഉള്ളത്.
ആലുവയിലെ വീട്ടില്‍ യാദൃച്ഛികമായാണ് താമസം ആരംഭിച്ചത്. അമേരിക്കന്‍ യാത്രയ്ക്കായി മകളുടെ പാസ്‌പ്പോര്‍ട്ട് പുതുക്കാന്‍ ആലുവയിലെ പാസ്‌പ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തി. ഇതിന് ശേഷം ഇവിടുത്തെ വീട്ടിലായിരുന്നു താമസിച്ചത്. പിന്നീട് ചികിത്സയുടെ സൗകര്യാര്‍ത്ഥം ഇവിടെ തുടരുകയായിരുന്നുവെന്നും അഭിഭാഷകര്‍ മൊഴി നല്‍കാന്‍ പഠിപ്പിക്കുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെടുമ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായി വ്യാജ രേഖയുണ്ടാക്കിയതിന്റെ തുടര്‍ച്ചയാണ് ഇങ്ങനെ മൊഴിനല്‍കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ആലുവയിലെ വീട്ടില്‍ ദിലീപ് കുടുംബത്തോടെ താമസം ആരംഭിക്കുമ്പോള്‍ പത്രമിടുന്നില്ലെന്നും ടിവിയില്ലെന്നും മൊഴി നല്‍കാന്‍ അഭിഭാഷകര്‍ അനൂപിനെ പരിശീലിപ്പിക്കുന്നു. അതുകൊണ്ടാണ് നടിയെ ആക്രമിച്ച സംഭവം അറിയാന്‍ വൈകിയതെന്നും പറയാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.
മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലെ സംഭാഷണം:
അഭിഭാഷകന്‍: ആലുവയിലെ വീട്ടില്‍ എന്നാണ് താമസം തുടങ്ങിയത്, വീട് പണി കഴിഞ്ഞിട്ട്.
അനൂപ്: ഫെബ്രുവരി 13-ാം തീയതിയാണ് ചേട്ടന്‍(ദിലീപ്) വന്നത്.
അഭിഭാഷകന്‍: 13-ാം തീയതി ചേട്ടനും അമ്മയും കാവ്യയും മീനൂട്ടിയും ഉണ്ടായിരുന്നു?
അനൂപ്: ഇല്ലില്ല, ചേട്ടനും മീനൂട്ടിയും കൂടിയാണ് വന്നത്
അഭിഭാഷകന്‍: കാവ്യയും ഉണ്ടായിരുന്നു ചേട്ടനും കൂടിയാണ് വന്നത്.എല്ലാവരും കൂടെ തീരുമാനിച്ച് വീട്ടില്‍ താമസം തുടങ്ങാം എന്ന് കരുതി വന്നതാണോ.അല്ലല്ല, അങ്ങനെയല്ല വന്നത്, യാദൃച്ഛികമായി അങ്ങനെയങ്ങ് താമസം തുടങ്ങി എന്നതേയുള്ളൂ.അതെങ്ങനയാണ് അങ്ങനെ സംഭവിച്ചത്, യാദൃച്ഛികമായി തുടങ്ങുന്നത്, വേറെന്തെങ്കിലും അവിടുന്ന് ഒളിച്ചുവന്നതോ എന്തെങ്കിലുമാണോ?
അനുപ്: അല്ല തീരെ വയ്യാണ്ട്, ഷൂട്ടിംഗിന്.
അഭിഭാഷകന്‍: അങ്ങനെയല്ല, 14-ാം തീയതി മീനൂട്ടിക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയില്‍ പോകേണ്ടതുണ്ടായിരുന്നു. അത് ആ അമേരിക്കന്‍ ഷോയ്ക്ക് പോകുന്നതിനുമൊക്കെയായിട്ട് പാസ്‌പോര്‍ട്ട് റിന്യൂ ചെയ്യേണ്ടതിനായിട്ടായിരുന്നു. അന്നവിടെ വന്ന് ദിലീപും മീനൂട്ടിയും കാവ്യയും കൂടെ അവിടെ വന്നു. ചേട്ടന്‍ (ദിലീപ്) ഹൈദരലി ഡോക്ടറെ പോയ് കണ്ടു. തിരിച്ചു വന്നുകഴിഞ്ഞപ്പോഴത്തേക്ക് ചേട്ടന്‍ അന്ന് അവിടെ കിടന്നു. അത് കഴിഞ്ഞ് അടുത്ത ദിവസങ്ങളിലും ഹൈദരലി ഡോക്ടറെ കാണാന്‍ ഉണ്ടായിരുന്നു. ഡ്രിപ്പ് ഇടാനായിട്ട്. അപ്പൊ രാവിലെ ഒന്നുകില്‍ ചേട്ടന്‍ അങ്ങോട്ട് പോവുക, അല്ലെങ്കില്‍ നഴ്‌സ് ഇങ്ങോട്ട് വരിക ഡ്രിപ്പ് ഇടാനായിട്ട്.
https://youtu.be/q2GvMEWChSshttps://youtu.be/q2GvMEWChSs
രാവിലേയും വൈകുന്നേരവുമുക്കെ ഇത് തന്നെ. അങ്ങനെ പിന്നെയും അവിടെ താമസം തുടങ്ങി.അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാല്‍, ഇവരവിടെ താമസം തുടങ്ങുമ്പോഴത്തേക്ക് പത്രമിടുന്നില്ല, ടിവിയും ഇല്ല. അവിടെ ടിവിയും പത്രവും എല്ലാം വരുന്നത് ഇവരവിടെ താമസം തുടങ്ങി കുറേ ദിവസം കഴിഞ്ഞിട്ടാണ്. അതുകൊണ്ട് ഈ ഭാവനയെ ആക്രമിച്ച സംഭവം ടിവിയിലൂടെയും പത്രത്തിലൂടെയും അറിഞ്ഞിട്ടില്ല. അത് കഴിഞ്ഞുള്ള കാര്യങ്ങളും അതിലേക്ക് വന്നിട്ടില്ല. അതാണ് നമ്മള് പറയുന്ന ഒരു കാര്യം.
