നിങ്ങള്‍ കേട്ടത് വെറും ടീസര്‍, 27 ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് കൊടുത്തിട്ടുണ്ട്, ഒരു മണിക്കൂറുള്ളത്, 23 മിനുട്ടുള്ളത്, എട്ട് മിനുട്ടുള്ളത് അങ്ങനെ വിവിധങ്ങളായ ശബ്ദരേഖകളാണ് കൊടുത്തത്, ഇനി വരാൻ പോകുന്നതാണ് ഞെട്ടിക്കുന്നത്! അടുത്ത വെടിക്കെട്ട് പൊട്ടിച്ച് ബാലചന്ദ്രകുമാർ
വധഗൂഢാലോചന കേസില്‍ ദിലീപിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി തള്ളിയിരിക്കുകയാണ്. ഇതോടെ ദിലീപിനെതിരെ അന്വേഷണം തുടരും. കേസ് നടപടികളുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാനും സാധിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വധഗൂഡാലോചന കേസ് രജിസ്റ്റര്‍ ചെ്തിരുന്നത്.
ഹൈക്കോടതി തീരുമാനം വന്ന പിന്നാലെ വലിയ സന്തോഷത്തിലാണ് ബാലചന്ദ്ര കുമാര്‍. തെളിവുകള്‍ സംബന്ധിച്ച് നിങ്ങള്‍ കേട്ടത് വെറും ടീസര്‍ മാത്രമാണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ദിലീപിന്റെ ഹര്‍ജി തള്ളിയതോടെ വളരെ ആത്മവിശ്വാസത്തിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. എന്റെ വിശ്വാസ്യത തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. താന്‍ കൊടുത്ത രേഖകള്‍ കോടതി അംഗീകരിച്ചതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നല്ലോ ദിലീപിന്റെ ആവശ്യം. ശക്തമായ തെളിവില്ലെങ്കില്‍ കോടതി കേസ് തള്ളുമായിരുന്നു. ദിലീപിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തില്‍ ഞാന്‍ കൈമാറിയ തെളിവുകള്‍ കോടതി അംഗീകരിച്ചു എന്നാണ് മനസിലാകുന്നത്. കോടതി തീരുമാനത്തില്‍ വലിയ സന്തോഷമുണ്ട്. എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ കോടതി തെളിവുകള്‍ അംഗീകരിച്ചിരിക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തനിക്കെതിരായ ലൈംഗികആരോപണം സംബന്ധിച്ചും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. ദിലീപിനെതിരായ പരാതി നല്‍കിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. അതിന് മുമ്പ് എനിക്കെതിരെ ഒരു പെറ്റി കേസ് പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്കെതിരെ അവര്‍ നാലോളം കേസ് നല്‍കിയിട്ടുണ്ട്. എല്ലാം നേരിടാന്‍ തന്നെയാണ് തീരുമാനം എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
കൂടുതല്‍ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ നാലഞ്ച് ഓഡിയോ ക്ലിപ്പുകള്‍ മാത്രമാണ് കേട്ടത്. 27 ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് കൊടുത്തിട്ടുണ്ട്. ഒരു മണിക്കൂറുള്ളത്, 23 മിനുട്ടുള്ളത്, എട്ട് മിനുട്ടുള്ളത് അങ്ങനെ വിവിധങ്ങളായ ശബ്ദരേഖകളാണ് കൊടുത്തത്. നിങ്ങള്‍ കേട്ടത് വെറും ടീസറാണ്. താന്‍ ചാനസുകള്‍ക്ക് മുമ്പില്‍ എല്ലാം തുറന്നുപറഞ്ഞപ്പോഴാണ് മറുഭാഗം എനിക്കെതിരെ കേസ് നല്‍കിയതെന്നും എല്ലാം നേരിടുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുതിയ കേസിന് കാരണമായി. ദിലീപിനെയും മറ്റു ആറ് പേരെയും പ്രതി ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
