ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പം, ‘മഞ്ജു മദ്യപിക്കും.. എന്നും അടിപിടിയാണെന്ന് പറയണം…നിർണ്ണായക ശബ്ദരേഖ പുറത്ത്! കേരളം നടുങ്ങുന്നു, ദിലീപ് വീഴുന്നു
വധഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ട് പോകാം എന്ന് ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്. കേസിൽ ദിലീപിന് കുരുക്കായി മറ്റൊരു ശബ്ദരേഖ പുറത്തുവന്നിരിക്കുകയാണ്. ഈ ശബ്ദരേഖ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്നതാണ് ശബ്ദരേഖ. രണ്ട് മണിക്കൂര്‍ നീളുന്ന ശബ്ദരേഖയില്‍ മഞ്ജു വാര്യരെ കുറിച്ചും ശ്രീകുമാര്‍ മേനോനെ കുറിച്ചും അടക്കം പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിയെ ആക്രമിച്ച കേസില്‍ 20തോളം പ്രോസിക്യൂഷന്‍ സാക്ഷികളെ മൊഴി മാറ്റിയതായാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. വിസ്താരത്തിനിടെ എങ്ങനെ മൊഴി നല്‍കണം എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അനൂപിന് പറഞ്ഞ് കൊടുക്കുന്ന ശബ്ദരേഖയാണ് അഫിഡവിറ്റിന്റെ രൂപത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിര്‍ണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ദിലീപിന്റെ അടക്കമുളള ഫോണുകളില്‍ നിന്നും വിവരങ്ങള്‍ തിരിച്ചെടുത്ത കൂട്ടത്തില്‍ നിന്നാണ് ഈ നിര്‍ണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണമെന്ന് അനൂപിനോട് ഓഡിയോയില്‍ അഭിഭാഷകന്‍ പറയുന്നു. സംവിധായക ശ്രീകുമാര്‍ മേനോനും തിയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയില്‍ പറയുന്നു.
ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദരേഖയില്‍ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വീട്ടില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്കുണ്ടായി എന്ന് പറയണമെന്നും പറയുന്നു. മഞ്ജു സിനിമയിലേക്കുളള തിരിച്ച് വരവിന് മുൻപ് വീണ്ടും പൊതുവേദിയിലേക്ക് വരുന്നത് ഗുരുവായൂരിലെ നൃത്തപരിപാടിയോട് കൂടിയായിരുന്നു.
മഞ്ജുവും ദിലീപും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്ന രീതിയില്‍ വേണം സംസാരിക്കാന്‍ എന്ന് അഭിഭാഷകന്‍ പറയുന്നുണ്ട്. ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി പ്രശ്‌നമുണ്ടാക്കിയെന്ന് പറയണം. മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. മഞ്ജു മദ്യപിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും അനൂപ് പറയുന്നു. മദ്യപിക്കും എന്ന് പറയണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.
വീട്ടില്‍ നിന്ന് പോകുന്ന ആ സമയത്ത് മഞ്ജു മദ്യപിക്കുമായിരുന്നുവെന്നും അതിന് മുന്‍പ് ഇല്ലായിരുന്നുവെന്നും പറയണമെന്ന് അഭിഭാഷകന്‍ പറയുന്നു. വീട്ടില്‍ വെച്ച് മദ്യപിച്ചിട്ടില്ല. പിന്നെ മദ്യപിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ചാല്‍ മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും പറയുന്നു.
വീട്ടില്‍ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെന്നും ചേട്ടനുമായി അക്കാര്യം താന്‍ സംസാരിച്ചിട്ടുണ്ട് എന്നും പറയണമെന്നും അനൂപിനോട് പറയുന്നു. ചേട്ടന്‍ എന്ത് പറഞ്ഞു എന്ന് ചോദിച്ചാല്‍ അത് നോക്കാം, ഞാന്‍ സംസാരിക്കാം എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ലെന്ന് പറയണം. ഭാര്യ മദ്യപിക്കുന്നതില്‍ ചേട്ടന് എതിര്‍പ്പ് കാണുമായിരിക്കും, എന്നാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ചേട്ടനും മഞ്ജുവും തമ്മില്‍ ഇതേക്കുറിച്ച് വഴക്കുണ്ടായിട്ടില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ പഠിപ്പിക്കുന്നു.
കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റേതാണ് വിധി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.
അതുകൊണ്ട് തന്നെ ഈ കേസിന്‍റെ ഭാവി നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ്.
