നാടകീയ സംഭവങ്ങൾ! നോമിനേഷനില്‍ വമ്പൻ ട്വിസ്റ്റ്, ഡോക്ടർ മച്ചാൻ പുറത്തേക്കോ? പകരം എത്തുന്നത് ആര്?
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നാലാം ആഴ്ചയിലേക്ക് കടന്നതോടെ വലിയ ട്വിസ്റ്റുകളാണ് വീട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫലമായി ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നവരിൽ സ്ത്രീകളില്ല പുരുഷന്മാർ മാത്രമാണുള്ളത്. ബ്ലസ്ലി, അശ്വിൻ, സൂരജ്, റോബിൻ, എന്നിവരാണ് നോമിനേഷനിൽ വന്നിട്ടുള്ളത്. റോബിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരിക്കുന്നത്.
എവിക്ഷന്‍ പ്രക്രിയയിൽ രണ്ട് പേരെ വീതമായിരുന്നു ഒരോ താരങ്ങള്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത്. പിന്നാലെ ഇതില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്താനുള്ള അവസരം ക്യാപ്റ്റനായ റോണ്‍സണിന് നല്‍കുകയും ചെയ്തിരുന്നു.
സുചിത്രയുടെ ഭാഗത്തു നിന്നും ബ്ലെസ്ലിയ്‌ക്കെതിരെയുണ്ടായ വുമണ്‍ കാര്‍ഡ് പ്രയോഗവും നിമിഷയുടെ തിരിച്ചുവരവുണ്ടാക്കിയ സ്വാധീനവുമെല്ലാം കാരണം ഇത്തവണ നോമിനേഷനില്‍് സ്ത്രീകളാരുടേയും പേര് ഒന്നിലധികം തവണ പറയുകയുണ്ടായില്ല. ഇതോടെ ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ മത്സരാര്‍ത്ഥികള്‍ വച്ചിരിക്കുന്ന പട്ടികയില്‍ പുരുഷന്മാര്‍ മാത്രമാണുള്ളത്.
സുചിത്രയെയായിരുന്നു ബിഗ് ബോസ് ആദ്യം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചത്. സുചിത്ര പറഞ്ഞ പേരുകള്‍ ഡോക്ടര്‍ റോബിന്റേയും ബ്ലെസ്ലിയുടേതുമായിരുന്നു. പിന്നാലെ വന്ന ബ്ലെസ്ലി പറഞ്ഞത് അശ്വിന്റേയയും റോബിന്റേതുമായിരുന്നു. അശ്വിന്‍ നിമിഷയുടെ വാക്കുകള്‍ കേട്ട് പെരുമാറുന്നുവെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. ഡെയ്‌സി പറഞ്ഞ പേരുകള്‍ റോബിന്റേയും കഴിഞ്ഞ ദിവസം കടന്നു വന്ന മണികണ്ഠന്റേതുമായിരുന്നു. റോബിന്‍ സ്‌ക്രീന്‍ ടൈമിന് വേണ്ടി എന്തൊക്കയോ കാണിച്ചു കൂട്ടുകയാണെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്. അതേസമയം മണികണ്ഠന്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നുവെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്.
നിമിഷ പറഞ്ഞ പേരുകള്‍ ബ്ലെസ്ലിയുടേയും സൂരജിന്റേതുമായിരുന്നു. ബ്ലെസ്ലി ടീം പ്ലെയര്‍ അല്ലെന്നും സൂരജ് ആക്ടിവല്ലെന്നുമായിരുന്നു നിമിഷ പറഞ്ഞത്. ലക്ഷ്മി പ്രിയ പറഞ്ഞ പേരുകളിലൊന്ന് റോബിന്റേതായിരുന്നു. ദില്‍ഷയേയും ലക്ഷ്മി പ്രിയ നോമിനേറ്റ് ചെയ്തു. പോയ ആഴ്ചയിലെ അടുക്കള പ്രശ്‌നം തന്നെയായിരുന്നു കാരണം. ലക്ഷ്മി പ്രിയയുടേയും ബ്ലെസ്ലിയുടേയും പേരുകളായിരുന്നു അശ്വിന്‍ പറഞ്ഞത്. അശ്വിന്റെ പേരും റോബിന്റെ പേരുമായിരുന്നു ധന്യ പറഞ്ഞത്. ധന്യ റോബിന്റെ പേര് പറയുമെന്നത് പ്രതീക്ഷിച്ചതായിരുന്നു. അതേസമയം നവീനേയും റോബിനെയുമായിരുന്നു ജാസ്മിന്‍ നോമിനേറ്റ് ചെയ്തത്. നവീനും റോബിന്റെ പേര് പറഞ്ഞു. രണ്ടാമതായി നവീന്‍ പറഞ്ഞത് ഡെയ്‌സിയുടെ പേരായിരുന്നു.
സൂരജ് പറഞ്ഞ പേരുകള്‍ റോബിന്റേയും ബ്ലെസ്ലിയുടേതുമായിരുന്നു. അപര്‍ണ പറഞ്ഞ പേരുകൡലൊന്ന് ജാസ്മിന്റേതായിരുന്നു. രണ്ടാമതായി അപര്‍ണ സൂരജിന്റെ പേരും പറഞ്ഞു. റോബിന്റേയും ബ്ലെസ്ലിയുടേയും പേരുകളായിരുന്നു അഖില്‍ പറഞ്ഞത്. അറിവുണ്ടെങ്കിലും അതൊന്നും പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നായിരുന്നു ബ്ലെസ്ലിയെക്കുറിച്ച് അഖില്‍ പറഞ്ഞത്. അശ്വിനേയും നവീനേയുമായിരുന്നു റോബിന്‍ നോമിനേറ്റ് ചെയ്തത്. ദില്‍ഷ പറഞ്ഞ പേരുകളിലൊന്ന് നവീന്റേതും ധന്യയുടേതുമായിരുന്നു. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നില്ലെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. അതേസമയം ആദ്യ ദിവസം തന്നെ താനുമായി ഉരസിയ നിമിഷയുടെ പേരായിരുന്നു മണികണ്ഠന്‍ പറഞ്ഞത്. സൂരജിനേയും മണികണ്ഠന്‍ നോമിനേറ്റ് ചെയ്തു.
അവസാനമായി വന്ന ക്യാപ്റ്റന്‍ റോണ്‍സണിനോടായി ഇതുവരെ നോമിനേഷനില്‍ മുന്നിലുള്ളവരില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. ഈ അധികാരം ഉപയോഗിച്ച് റോണ്‍സണ്‍ രക്ഷപ്പെടുത്തിയത് നവീനെയായിരുന്നു. പിന്നാലെ ഹാളില്‍ എല്ലാവരേയും വിളിച്ചിരുത്തിയ ബിഗ് ബോസ് സൂരജ്, റോബിന്‍, ബ്ലെസ്ലി, അശ്വിന്‍ എന്നിവര്‍ നോമിനേഷനില്‍ വന്നതായും നവീനെ റോണ്‍സണ്‍ രക്ഷപ്പെടുത്തിയതായും അറിയിക്കുകയായിരുന്നു. കൂട്ടുകാരനായ നവീനെ റോണ്‍സണ്‍ രക്ഷപ്പെടുത്തിയത് സ്വാഭാവികമായാണ് മറ്റുള്ളവര്‍ കണ്ടത്.
