Connect with us

മലയിറങ്ങിയ ദിലീപിനെ തേടിയെത്തിയ ആ വാർത്ത,ഇന്ന് നിർണ്ണായകം! പ്രാർത്ഥനയിൽ മുഴുകി പത്മസരോവരം,ഇനി മണിക്കൂറുകൾ മാത്രം… പൊളിച്ചടുക്കാൻ സിബിഐ എത്തുമോ

News

മലയിറങ്ങിയ ദിലീപിനെ തേടിയെത്തിയ ആ വാർത്ത,ഇന്ന് നിർണ്ണായകം! പ്രാർത്ഥനയിൽ മുഴുകി പത്മസരോവരം,ഇനി മണിക്കൂറുകൾ മാത്രം… പൊളിച്ചടുക്കാൻ സിബിഐ എത്തുമോ

മലയിറങ്ങിയ ദിലീപിനെ തേടിയെത്തിയ ആ വാർത്ത,ഇന്ന് നിർണ്ണായകം! പ്രാർത്ഥനയിൽ മുഴുകി പത്മസരോവരം,ഇനി മണിക്കൂറുകൾ മാത്രം… പൊളിച്ചടുക്കാൻ സിബിഐ എത്തുമോ

ഇന്ന് നിർണ്ണായക ദിനം… നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും.

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുക. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും പരിഗണിച്ചേക്കും. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് നൽകിയ ഹർജിയിലും ഇടക്കാല ഉത്തരവുണ്ടാകും.

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്ന് ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു. സി ബി ഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചാലും പ്രോസിക്യൂഷന് തിരിച്ചടിയാകും.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും ആരംഭിച്ചത്.

അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് 19 ാം തിയതി രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

More in News

Trending

Recent

To Top