കാവ്യ പത്തി മടക്കുന്നു!? ക്രൈം ബ്രാഞ്ചിന്റെ കല്ലേ പിളർക്കുന്ന കല്പന,വൻ സന്നാഹം റെഡി….രഹസ്യ കാമറകളും പൂട്ടും, പത്മസരോവരം ഇളകുന്നു! നിർണ്ണായക മണിക്കൂർ
നടിയാക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരുവുകളാണ് ഓരോമണിക്കൂറിലും സംഭവിക്കുന്നത്. കേസില്‍ നടി കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയ്ക്ക് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്.
എന്നാൽ, വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. എന്നാല്‍ പോലീസ് ക്ലബ്ബില്‍ എത്താനായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചത്. സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു കാവ്യയുടെ നിലപാട്.
പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. അതേസമയം, ചോദ്യം ചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിലാകാൻ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്
ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു
ദിലീപിന്റെ സംഭാഷണങ്ങള്‍, സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. സുരാജിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയവയില്‍ കാവ്യയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ഇതില്‍ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ച് സൂചന കിട്ടിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
2017ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പ്രതികള്‍ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുന്നെന്നാണ് സൂചന.
ഈ കാര്യങ്ങളില്‍ കാവ്യ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കേണ്ടി വരും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയില്‍ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാര്‍ നല്കിയ മൊഴിയിലുണ്ട്. വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയില്‍ നിന്നും വ്യക്തത തേടും. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നല്‍കിയത്. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
