കാവ്യയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ സാധ്യത, മാധ്യമങ്ങളുടെ ശ്രദ്ധ കുറയ്ക്കാനാണ് സ്ഥലം തീരുമാനിക്കുന്നത് വൈകുന്നതിന് പിന്നിലെന്ന് കരുതുന്നു ചോദ്യം ചെയ്യുന്നത് ‘അവിടെ’, മഞ്ജുവിനെ ചെയ്ത പോലെ, തന്ത്രം മാറ്റി ക്രൈംബ്രാഞ്ച്! ഒന്നൊന്നര നീക്കം
നാളെയാണ് ആ ദിവസം… ചോദ്യാവലി തയ്യാറാക്കി കാവ്യയെ ചോദ്യം ചെയ്യാൻ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അതിന് സമ്മതിച്ചിട്ടില്ല.
ആലുവയിലെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് താല്‍പ്പര്യവുമില്ല. ഈ സാഹചര്യത്തില്‍ മഞ്ജുവാര്യരുടെ കാര്യത്തില്‍ തീരുമാനമെടുത്ത പോലെയുള്ള നീക്കത്തിനാണ് സാധ്യത. കാവ്യയെ വെട്ടിലാക്കുന്ന ചില ശബ്ദരേഖകള്‍ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ കാവ്യയെ ചോദ്യം ചെയ്യുന്നത് കേസില്‍ അന്വേഷണ സംഘം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു എന്ന സൂചനയാണ്. കാവ്യയ്ക്ക് ഇഷ്ടമുള്ള സ്ഥലത്തെത്തി ചോദ്യം ചെയ്യാമെന്നാണ് പോലീസ് തീരുമാനിച്ചതെങ്കിലും കാവ്യയുടെ നിബന്ധന വന്നതോടെ പോലീസ് തീരുമാനം മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാണ് കാവ്യ മാധാവന്‍. സാക്ഷിയായ വനിതകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുത് എന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ കാവ്യയുടെ കാര്യത്തില്‍ ഇളവ് നല്‍കാമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കാവ്യയ്ക്ക് സൗകര്യമുള്ള സ്ഥലത്ത് പോയി ചോദ്യം ചെയ്യാമെന്നും തീരുമാനിച്ചിരുന്നു.
വിദേശത്തായിരുന്ന കാവ്യ മാധവന്‍ ചെന്നൈയിലെത്തുകയും അവിടെ നിന്ന് നാട്ടിലെത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പകല്‍ 11ന് ചോദ്യം ചെയ്യാമെന്നാണ് അന്വേഷണ സംഘം ആദ്യം തീരുമാനിച്ചത്. കാവ്യ തടസം അറിയിച്ചതോടെ ബുധനാഴ്ചത്തേക്ക് മാറ്റി. എന്നാല്‍ സ്ഥലത്തിന്റെ കാര്യത്തില്‍ ക്രൈംബ്രാഞ്ചിനും കാവ്യയ്ക്കും വ്യക്തതയില്‍ എത്താനായിട്ടില്ല
എന്തുവന്നാലും തിയ്യതി മാറ്റാന്‍ ആകില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ബുധനാഴ്ച തന്നെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15ന് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. മൂന്ന് മാസം കൂടി അധിക സമയം ചോദിച്ചിട്ടുണ്ടെങ്കിലും കോടതി അനുമതി ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യുന്ന തിയ്യതി നീട്ടാനാകില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
കാവ്യയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ ശ്രദ്ധ കുറയ്ക്കാനാണ് സ്ഥലം തീരുമാനിക്കുന്നത് വൈകുന്നതിന് പിന്നിലെന്ന് കരുതുന്നു. പോലീസ് ക്ലബ്ബിലക്ക് വിളിപ്പിക്കില്ല. പത്മസരോവരം വീട്ടിലേക്ക് പോകാന്‍ ക്രൈബ്രാഞ്ചിന് താല്‍പ്പര്യമില്ല. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടാണത്.
അതുകൊണ്ടുതന്നെ കാവ്യയെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെയെത്തി ചോദ്യം ചെയ്യുന്നതിനാണ് സാധ്യത. കേസിലെ മറ്റൊരു സാക്ഷിയായ മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തത് കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു. സമാന നിലപാട് തന്നെയാകും കാവ്യയുടെ കാര്യത്തിലുമുണ്ടാകുക.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി. ബൈജു പൗലോസിന്റെ വിശദീകരണം കോടതിക്ക് തൃപ്തികരമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതികളുടെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ പകര്‍പ്പാണ് മാധ്യമങ്ങളില്‍ വന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നാണ് ചോദ്യം. തനിക്കറിയില്ല എന്നാണ് ബൈജു പൗലോസിന്റെ നിലപാട്.
