Connect with us

ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ മഞ്ജുവിൽ നിന്ന് കിട്ടിയില്ല… ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു… ഇതെല്ലാം എനിക്ക് തന്നത് കാവ്യ!അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല, അങ്ങിനെ തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം! ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിൽ വീണ്ടും വൈറൽ

News

വിവാദപ്രസ്താവനകൾ നിറഞ്ഞ എഴുത്തുകളിൽ കൂടി ശ്രദ്ധ നേടിയ മുതിര്‍ന്ന സിനിമ ലേഖകകനാണ് രത്‌നകുമാര്‍ പല്ലിശ്ശേരി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചതും പല്ലിശ്ശേരി ആയിരുന്നു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയില്‍ എഴുതിയത്. അതില്‍ പലതും പിന്നീട് സത്യമാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ പല ആരോപണങ്ങളും അതിരുവിട്ടവയായിരുന്നു എന്നത് വേറെ കാര്യം.

നടിയെ അക്രമിക്കക കേസ് മാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു ഈ വേളയിൽ ഇപ്പോഴിതാ പല്ലിശ്ശേരിയുടെ ഒരു പ്രസ്താവനയാണ് സോഷ്യൽമീഡിയ കുത്തിപൊക്കിയിരിക്കുന്നത്.

മഞ്ജു വാര്യരേയും കാവ്യയേയും ഭാര്യയാക്കണം എന്ന് ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പല്ലിശ്ശേരി തന്റെ അഭ്രലോകം’ എന്ന തന്റെ പംക്തിയില്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകൾ സിനിമ മേഖലയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.. താൻ പറയുന്ന സത്യങ്ങൾ ദിലീപിനെ അലോസരപ്പെടുത്തി എന്ന് പല്ലിശ്ശേരി പറയുന്നു. വാർത്തകൾ പുറത്തു വരാതെ ഇരിക്കാൻ വേണ്ടി ദിലീപ് തന്റെ ഓഫീസിൽ ആയി ബന്ധപ്പെട്ടിരുന്നു എന്നും എന്നാൽ താൻ അറിയാതെ ആയിരുന്നു ദിലീപ് ഇക്കാര്യങ്ങൾ ചെയ്തിരുന്നത് എന്നാണ് ദിലീപ് കരുതി ഇരുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നു.

സിനിമാ ലോകത്തു നിന്നും വാർത്തകൾ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തിൽ നിന്നും വാർത്തകൾ കിട്ടാനാണോ ബുദ്ധിമുട്ട്. എനിക്കെതിരെ കരുക്കൾ നീക്കിയപ്പോൾ ഞാൻ എഴുത്തിന്റെ ശക്തികൂട്ടി. ദിലീപിന്റെ ഒക്കെ തുടക്കക്കാലത്ത് അയാൾക്ക് നല്ല രീതിയിൽ വർക്ക് ചെയ്ത പത്രക്കാരെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതങ്ങനെ വെറുതേ വിടാൻ ഞാൻ ഉദ്ദേശിച്ചില്ല. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽവി സമ്മതിക്കാൻ ദിലീപിനു കഴിയില്ല. എനിക്കും പിണക്കമില്ല ദിലീപേ. നിങ്ങൾ നടന്മാർ എത്രയെത്ര വേഷങ്ങളാണ് അഭിനയിക്കുന്നത്. ആ വേഷങ്ങളിൽ പലതും പലരെയും വേദനിപ്പിക്കുന്നതല്ലെ? എന്നിട്ടും ആരും കേസ് കൊടുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ലല്ലൊ. ഒരു ദിവസം ദിലീപ് വിളിച്ചു. എന്തിനാ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്? എന്ന് ചോദിച്ചു.

ആരേയും ആക്രമിച്ചില്ലെന്നും മുഖസ്തുതി മാത്രമല്ല പറയുന്നതെന്നും ഞാൻ പറഞ്ഞു. ചേട്ടാ എന്നെ ഇപ്പോൾ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹ മോചനക്കേസ് വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്കു താൽപ്പര്യമില്ല. വേർ പിരിയാൻ താൽപ്പര്യമില്ലെന്ന് മഞ്ജുവാര്യരും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാന്റ് മാത്രമാണ് ദിലീപിനോടു പറഞ്ഞു? കാവ്യയെ മറക്കുക കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. അതു നടക്കാത്ത കാര്യമാണെന്നാണല്ലോ പറഞ്ഞത്. ഞാനെന്തിനാണ് കാവ്യയെ മറക്കുന്നത്.

ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ സ്നേഹവും ലാളനകളും അതൊന്നും മഞ്ജുവിൽ നിന്നു എനിക്ക് കിട്ടിയില്ല. ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ? അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാൽ ഞാൻ മരിച്ചു എന്നർത്ഥം. ഇതൊന്നും എഴുവുതാൻ വേണ്ടി പറയുന്നതല്ല.- എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.

ജനുവരി 31 ന് ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടി. ദിലീപിനു വേണ്ടി പരമ്ബര തയ്യാറക്കി പ്രസിദ്ദീകരിച്ചത് ഈ സമയത്തായിരുന്നു. ദിലീപിനെ സഹായിക്കാൻ വേണ്ടി പ്രസിദ്ധീകരിച്ച പരമ്ബര സിനിമാ മംഗളത്തിനും അതിന്റെ പത്രാധിപരായ എനിക്കും പരമ്ബര തയ്യാറാക്കിയ ശാന്തിവിള ദിനേശിനും നെഗറ്റീവ് വാർത്തകളാണ് ഉണ്ടായത്. അതിനു പിന്നിലും ദിലീപിന്റെ ബ്രെയിൻ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനിടയിലാണ് പല ഭാഗങ്ങളിൽ നിന്നും ചോദ്യം വന്നത്. ദിലീപ് മഞ്ജു വാര്യർ വിവാഹ മോചിതരായി. ഇനി അവർ മറ്റൊരു വിവാഹം കഴിക്കുമോ? ഒന്നും വ്യക്തമായിരുന്നില്ല അതേ സമയം മഞ്ജു വാര്യർ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. മഞ്ജു വാര്യർ അതൊന്നും നിഷേധിച്ചുമില്ല. അതേ സമയം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.

ഒരു ദിവസം ഞാൻ എന്റെ ഇൻഫോർമറെ വിളിച്ചു ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതകൾ ആരാഞ്ഞു. പക്ഷെ അതിനു മുൻപ് മറ്റൊരു വിവാഹമായിരിക്കു നടക്കുക.ആ സാധ്യത ഞാൻ തള്ളിക്കയും ചെയ്തു. ആ രീതിയിൽ ഒരു വാർത്ത തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചെയ്തതായിരിക്കും. കാരണം മഞ്ജു മറ്റൊരു വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നാണ് പറയുന്നത്.

More in News

Trending

Recent

To Top