സഹോദരന്റെ അരികിൽ നിന്ന് വിട്ട് മാറാതെ ബിന്ദു പണിക്കര്‍, നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ, കണ്ണീരോടെ വിട..മരണത്തിൽ ദുരൂഹതയോ?
നടി ബിന്ദുപണിക്കരുടെയും ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനായ, വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം ബാബുരാജ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. പ്രിയസഹോദരന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഹൃദയം നുറുങ്ങിയിരിക്കുകയാണ് ബിന്ദു പണിക്കരും കുടുംബാങ്ങങ്ങളും. സഹോദരന് യാത്രാമൊഴിയേകാന്‍ ബിന്ദു പണിക്കരും ഭര്‍ത്താവും നടനുമായ സായികുമാര്‍, മകള്‍ കല്യാണി എന്നിവരും എത്തിയിരുന്നു. ഏറെ ദുഃഖിതയായി കാണപ്പെട്ട ബിന്ദു പണിക്കര്‍ സഹോദരന് അന്തിമോപചാരം അര്‍പ്പിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. സിനിമാലോകത്തു നിന്നും നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു
അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ചേരാനെല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ സംസ്കാരം നടത്തി. രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച് ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വടകര ദാമോദരപ്പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആര്‍ട്ടിസ്റ്റ് അജയനാണ് സഹോദരന്. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന് ഓര്‍ഗനൈസിങ് സെക്രട്ടറിയും എച്ച്.എം.എസ് മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ സ്മിത പി.നായര്‍.(സംഗീതാധ്യാപിക). മകന് ശബരീനാഥ്.
മകള്‍ കല്യാണിയുമായും ഏറെ ആത്മന്ധമുണ്ടായിരുന്ന സഹോദരന് തന്റെ അച്ഛന്റെ സ്ഥാനമാണ് ബിന്ദു നല്‍കിയിരുന്നത്. തന്റെ ജീവന്റെ പകുതിയാണ് ഇപ്പോള്‍ തന്നെ വിട്ടകന്നിരിക്കുന്നത്. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം തന്നേയും മകളേയും കാത്തുസംരക്ഷിച്ച ജ്യേഷ്ഠനെക്കുറിച്ച് ബിന്ദു പണിക്കര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
