ഞാന്‍ ഇത്രയും പറയുമ്പോള്‍ നിങ്ങള്‍ കരുതും അതൊരു പെണ്‍കുട്ടി ആണെന്ന്…എന്നാല്‍ അല്ല, അതൊരു ആണ്‍ ആണ്! ആദ്യമായിട്ടാണ് ഞാന്‍ ഈ കാര്യം പരസ്യമാക്കുന്നത്…എന്റെ നാട്ടുകാര്‍ എല്ലാം അറിഞ്ഞാല്‍ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം! ആ ആളിന്റെ പേര്! ആണ്‍സുഹൃത്തിനോടുള്ള പ്രണയത്തെക്കുറിച്ച് കുറിച്ച് അശ്വിന്‍
ചുരുങ്ങിയ പ്രായത്തിനുള്ളില്‍ കടുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടി ബിഗ് ബോസ്സിൽ ഇത്തവണ മത്സരിക്കാൻ എത്തിയ അശ്വിന്‍റെ ജീവിതകഥ പലരും കേട്ടിട്ടുണ്ട്. ഷോയിൽ തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ അടുത്തിടെ അശ്വിൻ വെളിപ്പെടുത്തിയിരുന്നു. തന്‍ ഗേ ആണെന്നായിരുന്നു അശ്വിന്‍ അറിയിച്ചത്
തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് കഴിഞ്ഞ ദിവസം മത്സരാർത്ഥികൾ മനസ്സ് തുറന്നിരുന്നു. അക്കൂട്ടത്തിൽ തന്റെ പ്രണയകഥ അശ്വിൻ തുറന്ന് പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരിക്കുകയാണ്.
അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ
അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് ആദ്യമായി എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. പക്ഷെ അന്നൊന്നും പ്രണയത്തെ കുറിച്ച് ഒരു തേങ്ങയും അറിയില്ലായിരുന്നു. സീരിയസ് ആയ് ഒരു ഇഷ്ടം തോന്നിയത് എന്റെ പ്ലസ്ടു കാലത്താണ്. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എനിക്ക് എന്റെ വേദനകള്‍ എല്ലാ പങ്കുവയ്ക്കാന്‍ കഴിയുന്ന ആളായിരുന്നു. എന്നെ മനസ്സിലാക്കുന്ന ആളെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
ഞാന്‍ ഇത്രയും പറയുമ്പോള്‍ നിങ്ങള്‍ കരുതും അതൊരു പെണ്‍കുട്ടി ആണ് എന്ന്, എന്നാല്‍ അല്ല, അതൊരു ആണ്‍ ആണ്. ആദ്യമായിട്ടാണ് ഞാന്‍ ഈ കാര്യം പരസ്യമാക്കുന്നത്. ഇവിടെ അപര്‍ണ ചേച്ചിയും ജാസ്മിന്‍ ചേച്ചിയ്ക്കും അറിയാം. എന്റെ നാട്ടുകാര്‍ എല്ലാം അറിഞ്ഞാല്‍ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. അതുകൊണ്ട് ആ ആളിന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല
എന്നെക്കാള്‍ പ്രായമുള്ള ആളായിരുന്നു. പ്രണയം എന്നൊന്നും വിളിക്കാന്‍ പറ്റുമോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ അത് വല്ലാത്തൊരു ഫീല്‍ ആയിരുന്നു. ഒരു അമ്പലത്തില്‍ ഷോ ചെയ്യാന്‍ പോയപ്പോഴാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കാണുക കൂടെ ചെയ്തപ്പോള്‍ ഭയങ്കര ഇഷ്ടമായി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് എല്ലാം അറിയാമായിരുന്നു. അവരൊക്കെ എനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞു. പക്ഷെ ആ ഭ്രാന്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.
പക്ഷെ പിന്നീട് ആ ബന്ധം എനിക്കൊരു ബാധ്യതയായി. എന്നെ പല കാര്യങ്ങളിലും നിയന്ത്രിക്കാന്‍ തുടങ്ങി. 2017 വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു. പിന്നീട് പിരിഞ്ഞു. എനിക്ക് അറിയില്ല, ആ ഒരു ബന്ധത്തെ എന്ത് പറയണം എന്ന്. അങ്ങനെ ഒരു വികാരം അതിന് മുന്‍പോ ശേഷമോ എനിക്ക് വേറെ ആരോടും തോന്നിയിട്ടില്ല. ഇനിയൊരു കല്യാണം കഴിക്കണം എന്ന തോന്നലോ എനിക്കില്ല’- അശ്വിന്‍ പറഞ്ഞു നിര്‍ത്തി
അപര്‍ണ മള്‍ബറിയോടായിരുന്നു അശ്വിന്‍ കഴിഞ്ഞ ദിവസം മനസ് തുറന്നത്. പിന്നീട് അശ്വിനും അപര്‍ണയും ചേര്‍ന്ന് ഇതേക്കുറിച്ച് ജാസ്മിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ചര്‍ച്ചയായി മാറിയത്
ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് ജാസ്മിനെ അശ്വിനും അപര്‍ണയും മാറ്റിയിരുത്തുകയായിരുന്നു. ഇവനൊരു കാര്യം പറയാനുണ്ടെന്നാണ് അപര്‍ണ ആദ്യം പറയുന്നത്. നിമിഷയെ കുറിച്ചാണോ എന്നായിരുന്നു ജാസ്മിന്‍ ആദ്യം ചോദിച്ചത്. അങ്ങനെയാണെങ്കില്‍ പറയേണ്ടെന്നും തന്റെ നാവ് സ്ലിപ്പാകുമെന്നും പറയാന്‍ പറ്റാത്തത് പറഞ്ഞു പോകുമെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ ഇത് നിമിഷയെക്കുറിച്ചല്ലെന്നും തീര്‍ത്തും വ്യക്തിപരമായൊരു കാര്യമാണെന്നും അപര്‍ണ വ്യക്തമാക്കുകയായിരുന്നു.
ഇവനും നമ്മളെ പോലെയാണെന്നായിരുന്നു ജാസ്മിനോട് അപര്‍ണ പറഞ്ഞത്. പിന്നാലെ അശ്വിന്‍ ഗേ ആണെന്ന് അപര്‍ണ ജാസ്മിനെ അറിയിക്കുന്നു. അതെ എന്ന് പറഞ്ഞു കൊണ്ട് അശ്വിന്‍ ജാസ്മിന് കൈ കൊടുക്കുന്നുണ്ട്. ബൈ സെക്ഷ്വല്‍ ആണോ എന്ന് ജാസ്മിന്‍ ചോദിക്കുമ്പോള്‍ അല്ല, സ്ട്രിക്ക്‌ലി ഗേ ആണെന്ന് അശ്വിന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം തനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്നും ജാസ്മിന്‍ പറയുന്നു. അവനത് തുറന്നു പറഞ്ഞപ്പോള്‍ വളരെയധികം ആശ്വാസമുണ്ടെന്ന് അപര്‍ണ ജാസ്മിനോട് പറയുന്നു. ഇതിലൊന്നും ഒരിക്കലും പേടിക്കേണ്ട കാര്യമില്ലെന്നും പൂര്‍ണ പിന്തുമ നല്‍കുന്നതായിരിക്കുമെന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു
