Connect with us

നടിയും മോഡലുമായ അഞ്ജലി അമീറിന് ഗോൾഡൻ വിസ

News

നടിയും മോഡലുമായ അഞ്ജലി അമീറിന് ഗോൾഡൻ വിസ

നടിയും മോഡലുമായ അഞ്ജലി അമീറിന് ഗോൾഡൻ വിസ

നടിയും മോഡലുമായ അഞ്ജലി അമീറിന് ഗോൾഡൻ വിസ. സോഷ്യൽ മീഡിയയിലൂടെ അഞ്ജലി തന്നെയാണ് ഗോൾഡൻ വിസ ലഭിച്ച വിവരം പങ്കുവച്ചത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് . ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസൽ തുടങ്ങിയവർ പങ്കെടുത്തു. ‌

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിതയാണ് അഞ്ജലി. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.

ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാ‍ഡ്’ ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം. ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

Continue Reading
You may also like...

More in News

Trending

Recent

To Top