ഇന്ന് ദിലീപ് അനുകൂലി എന്നത് ഒരു ടാഗായി ഉയർന്ന് വരികയാണ്… എപ്രില്‍ 15, 16 നും എന്നെ ചർച്ചയിലേക്ക് വിളിക്കണം! അന്ന് ഏറെ സന്തോഷത്തോടെ തന്നെ ഞാന്‍ വരും; രാഹുല്‍ ഈശ്വർ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമങ്ങളിലടക്കം കേസുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് നടക്കുന്നത്. ദിലീപിന്റെ ദേ പുട്ടിലെ പുട്ട് പോലും പ്രതിയാണെന്നാണ് ബാലചന്ദ്രകുമാർ പറയുന്നതെന്ന വിവരമാണ് തനിക്ക് കിടുന്നതെന്ന പരിഹാസവുമായി രാഹുല്‍ ഈശ്വർ എത്തിയിരിക്കുകയാണ്. പുട്ടിനും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന് പിന്നില്‍ പോലും ദിലീപാണെന്നാണ് എന്റെ വെളിപ്പെടുത്തല്‍.
ദിലീപിന്റെ ദേ പുട്ടിലെ പുട്ട് കഴിച്ചാണ് പുട്ടിന് ഇത്ര അഗ്രസീവായത് എന്നൊക്കെയുള്ള വെളിപ്പെടുത്തല്‍ നടത്തിയാല്‍ നിങ്ങള്‍ പ്രധാന്യത്തോടൊ കൊടുക്കുന്നത് കൊണ്ട് പറഞ്ഞന്നേയുള്ളുവെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു. ഒരു ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ് പക്ഷക്കാരന്‍ എന്ന് പറയരുത്, ദിലീപ് അനുകൂലി എന്ന് തന്നെ പറയണം. ആദ്യം എന്നേപ്പോലെ സത്യത്തോട് പ്രതിബദ്ധതയുള്ള ഏതാനും പേർ മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് ദിലീപ് അനുകൂലി എന്നത് ഒരു ടാഗായി ഉയർന്ന് വരികയാണ്. എപ്രില്‍ 15, 16 നും എന്നെ ചർച്ചയിലേക്ക് വിളിക്കണം. അന്ന് ഏറെ സന്തോഷത്തോടെ തന്നെ ഞാന്‍ വരുമെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.
അന്ന് ദിലീപ് അനുകൂലികളുടെ വിജയം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. സത്യം എന്താണെന്ന് ഞാന്‍ അറിഞ്ഞു കഴിഞ്ഞു. ദിലീപിനെതിരെ ഒരു തെളിവ് പോലുമില്ല. ബാലചന്ദ്രകുമാർ പരാതിക്കാരനാണ്, അദ്ദേഹമാണോ ആരാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ബൈജു പൌലോസിനെതിരെ കേസ് വന്നാല്‍ അദ്ദേഹം തന്നെ അന്വേഷിച്ച് ബാലചന്ദ്രകുമാറും ബാലചന്ദ്രകുമാറും ചേർന്ന് തീരുമാനം എടുക്കാനാണെങ്കില്‍ നമ്മുടെ നാട്ടില്‍ നീതി ന്യായ സംവിധാനം എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.
പൊലീസുകാരനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നത് വലിയ കേസല്ലെന്ന് ആരും പറയുന്നില്ല. പക്ഷെ ഈ ആരോപണം അതേ പോലീസ് അന്വേഷിക്കുന്നതിന് പകരം നാഷണല്‍ ഏജന്‍സിയായ സി ബി ഐ അന്വേഷിക്കട്ടെ. അതല്ലേ അതിന്റെ ശരി. ഇവർ തന്നെ അന്വേഷിച്ച് ഇവർ തന്നെ റിപ്പോർട്ട് കൊടുക്കുന്നതിലും നല്ലതല്ലേ മൂന്നാം കക്ഷി അന്വേഷിക്കുന്നത്.
സി ബി ഐ എന്ന് പറയുന്നത് നമ്മള് എല്ലാവരും ബഹുമാനിക്കുന്ന ദേശീയ ഏജന്‍സിയാണ്. ആരോപണം അവർ അന്വേഷിക്കേണ്ട. നേരത്തെ ഞാന്‍ ചില കാര്യങ്ങല്‍ പറഞ്ഞപ്പോള്‍ എത്ര വൈകിയാലും നീത വരണമല്ലോ എന്നൊക്കെ പറഞ്ഞ് ചിലർ പരിഹസിച്ചു. എന്നാല്‍ ഇന്ന് അതേ ചോദ്യങ്ങള്‍ കോടതി തന്നെ വീണ്ടും ചോദിച്ചില്ലേയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
ബാലചന്ദ്രകുമാർ ഇത്രയും കാലം എവിടേയായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നിയാല്‍ കുറ്റംപറയാന്‍ സാധിക്കുമോയെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി സാധാരണക്കാരായ എന്നേപ്പോലുള്ളവരുടെ മനസ്സും കൂടെ കണ്ടുകൊണ്ട് വളരെ പ്രസക്തമായ ചോദ്യം ചോദിച്ചില്ലേ.
ഈ കേസില്‍ ദാവൂദ് ഇബ്രാഹീമിനടക്കം പങ്കുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ചുമ്മാ തിരക്കഥയും ഗ്യാസും എഴുതി നാട്ടുകാരെ പറ്റിക്കുകയല്ലേ. യഥാർത്ഥത്തില്‍ ഈ കേസിലെ ഹീറോ ജൂഡീഷ്യറിയാണ്. ഒരു കാരണവശാലും വിലക്ക് എടുക്കാന്‍ കഴിയാത്തതും മാധ്യമങ്ങളുടെ പ്രചരണങ്ങളെ പേടിക്കാത്തതുമായി മൂന്ന് ജഡ്ജിമാരാണ് ഹീറോസ് എന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെട്ടു.
2016 നവംബറില്‍ നോട്ട് നിരോധനം നടന്നതിന് രണ്ട് വർഷത്തിന് ശേഷം ദിലീപിന് കൊണ്ടുപോവാന്‍ 50 ലക്ഷം രൂപ എവിടുന്ന് കിട്ടി. കള്ളം പറയുന്നതിന് ഒരു പരിധി വേണം. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ അതിന് രേഖ കാണില്ലേ. ചാനല്‍ ഉപയോഗപ്പെടുത്തി ബാലചന്ദ്രകുമാർ കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
