അപ്രതീക്ഷിത മരണവാർത്ത ദുഃഖം താങ്ങാനാവാതെ ജഗദീഷ് നടനെ ചേർത്ത് നിർത്തി ഉറ്റവർ.. ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ
നടന്, സഹനടന്‍, കോമഡി ഏത് കഥാപാത്രമായാലും അഭിനയിച്ച് ഫലിപ്പിച്ച് മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു ജഗദീഷ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നടൻ ഇപ്പോഴും സജീവമാണ്. ഇന്നും നടന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായി മാറാറുണ്ട്. നടന്റെ ആരാധകരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്
നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു.61 വയസ്സായിരുന്നു. സംസ്ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍ നടക്കും. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്.
നടന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറില്ല. ഭാര്യയോ മക്കളോ പൊതുവേദികളിലൊ പുരസ്കാരദാന ചടങ്ങുകളിലൊ അധികം എത്താറില്ല. ഒന്നിച്ചു ചിത്രങ്ങള്‍ പോലും വിരളമാണ്. ഒരിക്കൽ ഭാര്യ പെതുവേദിയില്‍ എത്താത്തിന്റെ കാരണം നടൻ വെളിപ്പെടുത്തിയിരുന്നു. പടം തരും പണം എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ അടുത്തിടെ വിവാഹിതരായ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സരാര്‍ഥികളായി എത്തിയത്. ഈ എപ്പിസോഡിലാണ് ഭാര്യ അധികം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത കാരണം പറഞ്ഞത്. തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ്പറഞ്ഞത്
‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
എന്തെങ്കിലും സ്പെഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും” ജഗദീഷ് പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര് ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണെന്നായിരുന്നു ജഗദീഷ് ഷോയിലൂടെ പറഞ്ഞത്
