News
വെളുക്കാന്‍ തേച്ചത് പാണ്ടായി! സായ് യുടെ കൈവിട്ടുപോയ വാക്ക്, ഈശ്വരൻ ബാക്കിവെച്ച തെളിവ് … ദിലീപിനെ പൂട്ടാൻ അത് മാത്രം
വെളുക്കാന്‍ തേച്ചത് പാണ്ടായി! സായ് യുടെ കൈവിട്ടുപോയ വാക്ക്, ഈശ്വരൻ ബാക്കിവെച്ച തെളിവ് … ദിലീപിനെ പൂട്ടാൻ അത് മാത്രം
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപിന് ലഭിച്ചെന്ന വെളിപ്പെടുത്തല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷിച്ചത്. കേസില്‍ സ്വാധീനിക്കപ്പെട്ട സാക്ഷികളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു.
പള്‍സർ സുനിയില്‍ നിന്നും തുടങ്ങിയിട്ട് ചീറ്റിങ്ങിന്റേയും തട്ടിപ്പിന്റേയുമൊക്കെ സംസ്ഥാനമ്മേളനമായിട്ട് മാറുകയാണ് ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസെന്ന് സംവിധായകന് പ്രകാശ് ബാരെ. വിജയിക്കുന്ന ഒരു വക്കീല്‍ എന്ന് പറഞ്ഞാല്‍ എന്താണ്. ഈ കേസിന്റെ കാര്യം നോക്കുമ്പോള്‍ രാഷ്ട്രീയക്കാരാണെങ്കിലും പൊലീസ് ആണെങ്കിലും സിനിമാക്കാരണെങ്കിലുമൊക്കെ ഇങ്ങനെ വിഭജിച്ച് രണ്ട് വശത്തായി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. എനിക്ക് എന്തുണ്ട് കാര്യം എന്ന് നോക്കിയിട്ടാണ് ഈ കേസില്‍ പലരും പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനപ്പെട്ട തെളിവുകള്‍ വന്നതിന് ശേഷം ഒരുമാതിരി പറക്കും തളികയിലേത് പോലുള്ള രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്. പിന്നെ ചെയ്ത് കൂട്ടിയിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്. തുടരന്വേഷണം വേണ്ട, പുതിയ അന്വേഷണം വേണ്ട, ഫോണ്‍ തരില്ല, ഫോണ്‍ ഡിലീറ്റ് ചെയ്തിട്ടില്ല തുടങ്ങിയ എന്തൊക്കെ വാദങ്ങളും സംഭവങ്ങളുമാണ് ഇവിടെ നടന്നതെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.
സായ് ശങ്കർ നേരത്തെ ചർച്ചയില്‍ വന്നപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്ന ഒരു അവസ്ഥയായിരുന്നു. പറഞ്ഞ പണി ചെയ്യുന്നതിന് പകരം ചർച്ചയില്‍ ദിലീപിനെ സഹായിക്കാനെന്നവണ്ണം ഒരു കാര്യം വിളിച്ച് പറഞ്ഞു. ഐ ഫോണ്‍ 12 ആണി ദിലീപിന്റെ കയ്യിലുണ്ടായിരുന്നതെന്നും അതിന് മുമ്പ് നടന്ന കാര്യങ്ങളൊന്നും ഈ ഫോണില്‍ ഉണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതൊക്കെ അദ്ദേഹത്തിനോട് പറയാന്‍ പറയാത്ത കാര്യങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇയാള്‍ പുറത്ത് നിന്നാല്‍ നല്ല പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാവും ഇയാളെ മാറ്റിയത്. സാധാരണ നമ്മളുടെയൊക്കെ ഫോണില്‍ പത്തോ നാല്‍പ്പതോ ആപ്പുകാണ് ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നാല്‍ ദിലിപീന്റെ ഫോണില്‍ നൂറ് കണക്കിന് ആപ്പുകളാണ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇത് അസാധാരണമായ കാര്യമാണ്. വീണ്ടും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് ഹാർഡ് ഡിസ്കില്‍ നേരത്തെയുള്ള വിവരങ്ങള്‍ മായ്ച്ച് കളയാനുള്ള ശ്രമമാണ്.
എന്തായാലും അത് നടന്നിട്ടുണ്ട്. ക്രിമിനകളും ഫ്രോഡുകളും ആയിട്ടുള്ള ആളുകളാണ് ഇതുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നത്. ക്രിമിനല്‍ വക്കീല്‍ എന്ന് പറഞ്ഞാല്‍ ക്രിമിനല്‍സിന് വേണ്ടി വാദിക്കുന്ന വക്കീല്‍ എന്നാണ് നമ്മളൊക്കെ മനസ്സിലാക്കിയത്. എന്നാല്‍ ക്രിമിനലുകളായ ആളുകളെ ഈ കേസിലേക്ക് വക്കീലന്മാർ തന്നെ വലിച്ചിഴക്കുന്ന ഒരു സ്ഥിതി വിശേഷം വിശ്വസിക്കാന്‍ പറ്റാത്ത കാര്യമാണെന്നും പറയുന്നു.
