News
ഗർഭിണിയായ ആദ്യ ഭാര്യ ജീവനൊടുക്കി, ആ സംശയം ബലപ്പെട്ടു, സംസ്ഥാനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു!? അന്വേഷണ ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്..ട്വിസ്റ്റിൻ മേൽ ട്വിസ്റ്റിലേക്ക്
ഗർഭിണിയായ ആദ്യ ഭാര്യ ജീവനൊടുക്കി, ആ സംശയം ബലപ്പെട്ടു, സംസ്ഥാനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു!? അന്വേഷണ ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്..ട്വിസ്റ്റിൻ മേൽ ട്വിസ്റ്റിലേക്ക്
വിട്ട് കൊടുക്കാൻ തയ്യാറല്ല…. സായ് ശങ്കറിനെ പിടിവിടാതെ ക്രൈം ബ്രാഞ്ച് . ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഏത് വിധേനയും സായ് ശങ്കറിനെ കണ്ടെത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത്
സായ് ശങ്കറിന്റെ വീട്ടില്‍ രണ്ടാമത്തെ തവണയും ഇന്നലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇയാള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത ഐ മാകിനെ കുറിച്ച് സായിയുടെ ഭാര്യ എസയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിള്‍ എന്ന യൂസര്‍ ഐഡിയുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഐ ഫോണ്‍ ബന്ധിപ്പിച്ചാണ് രേഖകള്‍ നീക്കിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തന്റെ ഐ മാകിന്റെ യൂസര്‍ ഐഡി ഇതാണെന്ന് എസ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇത് ക്രൈം ബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ള ആള് വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഇയാള്‍ സംസ്ഥാനം കടന്നോ എന്നും സംശയിക്കുന്നു.
ഫോണിലെ വിവരങ്ങള്‍ നീക്കാന്‍ സായ് ശങ്കര്‍ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടാകാം എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ഇയാളുടെ സാമ്ബത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പു തൃശൂര്‍ സ്വദേശിയില്‍ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്കാന് സായ് ശങ്കര്‍ ഒരു മാസം മുന്‍പു വാക്കാല്‍ സമ്മതിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചു. ഇത് പ്രതിഫലം ലഭിച്ച പണം ആണോ എന്നും അന്വേഷിക്കുന്നുണ്ട്.
പഴയൊരു ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ വിവാദ നായകനായ സായി ശങ്കർ. അന്ന് സായി ശങ്കറിനെ ഉപേക്ഷിച്ച് പോയ ഗർഭിണിയായ ഭാര്യ പിന്നീട് ആത്മഹ്യചര്യത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 2015 ൽ നടന്ന സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഇയാള്‍ പ്രതിയായിരുന്നത്. ആ കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആയിരുന്നു. തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു അന്ന് ബൈജു പൌലോസ്. ഈ ഹണിട്രാപ് കേസിലെ രണ്ടാം പ്രതിയായ സായ് ശങ്കർ കോഴിക്കോട് കേന്ദ്രീകരിച്ച് ഐടി ബിസിനസ് ചെയ്യുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതെന്നാണ് ആരോപണം.
