പെരുമ്പാവൂര്‍ തോട്ടുവയിലെ നടൻ ജയറാമിന്റെ ആറേക്കര്‍ ഫാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.. ആനന്ദ് എന്നാണ് ഫാമിന് നല്കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്.
പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.
ശാസ്ത്രീയമായ രീതിയിലാണ് മാലിന്യസംസ്കരണം. സ്വതന്ത്രമായി മേയാന്‍ വിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു. കൃഷിവകുപ്പിന്റെ കാര്‍ഷിക പുരസ്കാരവും ഇക്കുറി ലഭിച്ചു. ഇത്തവണ മികച്ച കര്‍ഷകനുള്ള പ്രത്യേക ആദരവും ജയറാമിന് കൃഷി വകുപ്പ് നല്കി.കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ജയറാമിനെ പ്രത്യേകം ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...