Connect with us

ദിലീപിനെ എവിടെയും ന്യായീകരിച്ചിട്ടില്ല, അന്ന് ജയിലില്‍ പത്ത് മിനിറ്റ് നേരമാണ് ചിലവഴിച്ചത് ആ നടൻ പറഞ്ഞിട്ടാണ് ദിലീപിനെ കാണാന്‍ പോയത്; മറുപടിയുമായി രഞ്ജിത്ത്

News

ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന എത്തിയതിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. ഭാവനയെ ക്ഷണിച്ചതിന് ചലച്ചിത്ര ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത്.

ദിലീപിനെ ജയിലില്‍ കാണാന്‍ പോയതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അന്ന് ദിലീപിനെ കുടുക്കി എന്ന തരത്തിലായിരുന്നു, നടന്‍ സുരേഷ് കൃഷ്ണ പറഞ്ഞിട്ടാണ് ജയിലില്‍ ദിലീപിനെ കാണാന്‍ പോയത് നെഗറ്റിവിറ്റി കൊണ്ട് ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും പുച്ഛംമാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ എവിടെയും താന്‍ ന്യായീകരിച്ചിട്ടില്ല. അന്ന് ജയിലില്‍ പത്ത് മിനിറ്റ് നേരമാണ് ചിലവഴിച്ചത്. കൂടുതല്‍ സംസാരിച്ചത് സൂപ്രണ്ടിനോടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ആളുകളുടെ വിലകുറഞ്ഞ വഷളത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

സംഗീതലക്ഷ്മണയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു

‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാടാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത്.’

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയില്‍ പങ്കെടുത്തത്.

More in News

Trending

Recent

To Top