News
ഏത് രാമന്‍പിള്ളയായാലും ശരി കോടതിയെ ബഹുമാനിക്കണം! രാമന്‍പിള്ളയെ തൂത്തെറിഞ്ഞു, വക്കീൽ വിയർക്കും ഇനി ദിലീപിന്റെ ജാമ്യം? സൂപ്പർ ട്വിസ്റ്റിലേക്ക്
ഏത് രാമന്‍പിള്ളയായാലും ശരി കോടതിയെ ബഹുമാനിക്കണം! രാമന്‍പിള്ളയെ തൂത്തെറിഞ്ഞു, വക്കീൽ വിയർക്കും ഇനി ദിലീപിന്റെ ജാമ്യം? സൂപ്പർ ട്വിസ്റ്റിലേക്ക്
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകനാണ് രാമന്‍പിള്ള. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ റിട്ട. എസ് പി ജോര്‍ജ് ജോസഫ്. ഏത് രാമന്‍പിള്ളയായാലും ശരി കോടതിയെ ബഹുമാനിക്കണമെന്ന് എസ്പി ജോര്‍ജ്ജ് ജോസഫ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മുംബൈയില്‍ പോയവരില്‍ നാല് വക്കീലന്മാരും ഉണ്ടായിരുന്നു. അത് കോടതിയെ കബളിപ്പിക്കലാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ജോര്‍ജ്ജ് ജോസഫ് റിപ്പോര്‍ട്ടര്‍ ടി വിയിലൂടെ പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. അത് ബാലചന്ദ്രകുമാര്‍ സൃഷ്ടിച്ച ആരോപണമല്ല. എന്തിരുന്നാലും ദിലീപിന് ജാമ്യം കൊടുത്തപ്പോഴും പൊലീസിന്റെ അന്വേഷണം വളരെ ദൂരം പോയി. മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പറഞ്ഞപ്പോള്‍ അത് മുംബൈയില്‍ കൊണ്ടുപോയി വിവരങ്ങള്‍ മാറ്റി. നാല് വക്കീലന്മാരാണ് കൂടെ പോയത്. അത് കോടതിയെ കബളിപ്പിക്കലാണ്. ഏത് രാമന്‍പിള്ള വക്കീലായാലും ശരി കോടതിയോട് ബഹുമാനം വേണം. കോടതിയില്‍ തെറ്റ് പറയാന്‍ പാടില്ല. ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം. കോടതിയില്‍ നിന്നും ചെറുതായെങ്കിലും ദിലീപിന് സംരക്ഷണം ലഭിച്ചിട്ടുണ്ടാവണം.’ ജോര്‍ജ്ജ് ജോസഫ് വ്യക്തമാക്കി.
കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പറില്‍ നിന്നുള്ള വിവരങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
