News
ആ ഇടിവെട്ട് ചോദ്യം, വിയർത്ത് ദിലീപ് നാടകീയ രംഗങ്ങൾ! മുദ്രവെച്ച കവറിൽ അടങ്ങിയത്, കാര്യങ്ങളെല്ലാം കൈവിട്ടു.. ഇനി കോടതി തീരുമാനിക്കും
ആ ഇടിവെട്ട് ചോദ്യം, വിയർത്ത് ദിലീപ് നാടകീയ രംഗങ്ങൾ! മുദ്രവെച്ച കവറിൽ അടങ്ങിയത്, കാര്യങ്ങളെല്ലാം കൈവിട്ടു.. ഇനി കോടതി തീരുമാനിക്കും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ വീണ്ടും മാറ്റി. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും ദിലീപ് കോടതിയിൽ വാദിച്ചു. എന്നാൽ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഇന്നലെ നാടകീയ രംഗങ്ങളായിരുന്നു കോടതിയിൽ അരങ്ങേറിയത്. തുടരന്വേഷണം റദ്ദാക്കണമെന്ന നടന് ദിലീപിന്റെ വാദം ഇന്നലെയും പ്രോസിക്യൂഷൻ കോടതിയിൽ എതിർക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇക്കാര്യം പ്രോസിക്യൂഷന് ഇന്നലെ കോടതിയില്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇതുവരെ കേസ് അന്വേഷിച്ച വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് നല്കി.
സമയ പരിധി ഒരിക്കലും നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട ദിലീപ്, തുടരന്വേഷണം റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും വാദിച്ചു. തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണമാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. നേരത്തെ അന്വേഷണത്തില്‍ വന്ന പാളിച്ചകള്‍ മറികടക്കാനാണ് ശ്രമം. വ്യാജമായ തെളിവ് സൃഷ്ടിക്കാനാണ് നീക്കം നടക്കുന്നതെന്നും ദിലീപ് വാദിച്ചു.
പുതിയ വെളിപ്പെടുത്തല്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്ന് ദിലീപിന്റെ ആത്മവിശ്വാസമുണ്ടെങ്കില്‍ എന്തിന് തുടരന്വേഷണത്തെ ഭയപ്പെടണം എന്ന് നടിയുടെ അഭിഭാഷകന് ചോദിച്ചു. പോലീസ് അന്വേഷിക്കുകയും സത്യം പുറത്തുവരികയും ചെയ്യട്ടെ എന്നും അഭിഭാഷകന് പറഞ്ഞു. ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കുകയാണ് നടി ചെയ്തത്. തനിക്ക് പറയാനുള്ള കാര്യം കൂടി കേട്ട ശേഷമേ തീരുമാനം എടുക്കാവൂ എന്ന് നടി ആവശ്യപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനം. ഹര്‍ജിയില്‍ സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിരുന്നു. ഈ പ്രതികരണത്തിന് മറുപടി നല്കാന് രണ്ടാഴ്ച വേണമെന്ന് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഹര്‍ജി നിലനില്‍ക്കില്ല എന്നാണ് പ്രോസിക്യൂഷന്റെ വാദം.
ജനുവരി ആദ്യത്തിലാണ് സംവിധായകന് ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ സുപ്രധാനമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ശേഷം കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയും വെളിപ്പെടുത്തലുമായി രംഗത്തുവന്നു. രണ്ടുപേരും പറഞ്ഞത് ദിലീപിനെതിരെയാണ്. ഇത് സംബന്ധിച്ച കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. പലയിടങ്ങളിലും റെയ്ഡ് നടത്തിയ പോലീസ് ചിലരെ ചോദ്യം ചെയ്യുകയുമുണ്ടായി. വിചാരണ കോടതി ആദ്യം ജനുവരി 20 വരെയാണ് അന്വേഷണത്തിന് സമയം നല്‍കിയത്. ശേഷം മാര്‍ച്ച് ഒന്ന് വരെയും സമയം അനുവദിച്ചു. ദിലീപിന്റെ ആവശ്യം തള്ളിയാണ് കോടതി സമയം നല്‍കിയത്. തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പിന്നീട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഈ കേസില്‍ നടിയും കക്ഷി ചേരുകയായിരുന്നു.
അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ഫോണില്‍ നിന്ന് നിരവധി രേഖകള്‍ നഷ്ടമായിട്ടുണ്ടെന്നും അവ വീണ്ടെടുക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു എന്ന കേസില്‍ ക്രൈംബ്രാഞ്ച് സുപ്രധാനമായ ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ചില രേഖകള്‍ നശിപ്പിച്ചു എന്നാണ് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ക്രൈംബ്രാഞ്ച്. മാത്രമല്ല, സമര്‍പ്പിക്കാത്ത ചില ഫോണുകളുണ്ടെന്നും അത് കണ്ടെത്തണമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
