News
പുലിക്കുട്ടിയെ പപ്പടമാക്കി, വക്കീലിനെ തൊട്ട് കളിച്ചാൽ… കളി കാര്യമാകുന്നു കൂടോടെ ഇളകി വക്കീലന്മാർ! കുതിച്ചത് അങ്ങോട്ട്
പുലിക്കുട്ടിയെ പപ്പടമാക്കി, വക്കീലിനെ തൊട്ട് കളിച്ചാൽ… കളി കാര്യമാകുന്നു കൂടോടെ ഇളകി വക്കീലന്മാർ! കുതിച്ചത് അങ്ങോട്ട്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസും അതിന് തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനും സംഘത്തിനുമെതിരായ നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് അന്വേഷണ സംഘം. വധഗുഡാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചെങ്കിലും ആദ്യ ദിവസത്തെ വാദങ്ങളില്‍ ദിലീപിന് അനുകൂലമായ സുചനകളല്ല കോടതിയില്‍ നിന്നും പുറത്ത് വരുന്നത്.
നടിയെ ആക്രമിച്ച കേസിലാവട്ടെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് പ്രതി ഭാഗം അഭിഷകന്‍ ബി രാമന്‍പിള്ളയുടെ മൊഴി രേഖപ്പെടുത്താന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ജിൻസൻ എന്നയാളെക്കൊണ്ട് നടൻ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാൻ കൊല്ലം സ്വദേശിയായ നാസർ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ബി.രാമൻപിള്ളയുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.അമ്മിണിക്കുട്ടനാണ് നോട്ടിസ് അയച്ചത്.
എന്നാൽ അന്വേഷണ സംഘത്തിന്റെ നീക്കം നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും ഇക്കാര്യത്തിൽ നിരവധി മേൽകോടതി വിധികളുണ്ടെന്നുമാണ് ബി.രാമൻപിള്ളയുടെ നിലപാട്. ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. നടൻ ദിലീപിനു വേണ്ടി വിചാരണക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തന്നെ സാക്ഷിയാക്കുന്നതു നിയമപ്രകാരം നിലനിൽക്കില്ലെന്നും അഭിഭാഷകൻ പറയുന്നു. ഇതോടൊപ്പം തന്നെ മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിച്ച ദിവസം അന്വേഷണ ഉദ്യോഗസ്ഥന് നേരില്‍ കണ്ട് സംസാരിക്കണമെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ നടൻ ദിലീപിനു വേണ്ടി വിചാരണക്കോടതിയിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് താന്‍. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തന്നെ സാക്ഷിയായി കണ്ട് മൊഴി രേഖപ്പെടുത്തുന്നത് നിയമപ്രകാരം നിലനില്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മേൽ കോടതി ഉത്തരവുകൾ മനസ്സിലാക്കി നീക്കത്തിൽ നിന്നു പിൻമാറുന്നതാണ് ഉചിതമെന്നും രാമൻപിള്ള പറയുന്നു.
ബി.രാമൻപിള്ളയ്ക്കു നോട്ടിസ് നൽകിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകർ എത്തിയിട്ടുണ്ട്. രാവിലെ ജില്ലാ കോടതിയിലും ഉച്ചയ്ക്കു ഹൈക്കോടതിയിലും പ്രതിഷേധിക്കാനാണു തീരുമാനം. ഇടത് അനുകൂല അഭിഭാഷക സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകനു നോട്ടിസ് നൽകിയ നടപടി അനുചിതവും അഭിഭാഷകരുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
പോലീസ് നോട്ടീസ് നൽകിയത് തെറ്റായ നടപടിയാണെന്നാണ് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിസെക്രട്ടറി അഡ്വ. സി പി പ്രമോദ് പറയുന്നത്. Cr P C 160 പ്രകാരമാണ് പൊലീസ് നോട്ടീസ് നൽകിയത്.
ക്രിമിനൽ കേസുകളിൽ സാക്ഷിയെ സ്വാധീനിച്ച് കേസ് വിചാരണ അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പുലർത്തണം. നിർഭയമായമായും സ്വതന്ത്രമായും മൊഴി നൽകുന്ന സാക്ഷികളെ തടസ്സപ്പെടുത്തുന്നത് ഇരകൾക്ക് നീതി നിഷധിക്കപ്പെടുന്നതിന് തുല്യമാണ്. പക്ഷേ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള ആരോപണങ്ങളുടെ പേരിൽ പ്രതി ഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യാൻ നടപടി സ്വീകരിക്കുന്നത് അഭിഭാഷകരുടെ തൊഴിൽപരമായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ്.
ബി രാമൻപിള്ളയുടെ മറുപടി ലഭിച്ചശേഷം ക്രൈം ബ്രാഞ്ച് തങ്ങളുടെ നീക്കത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. രേഖാമൂലം അക്കാര്യം അവർ അറിയിച്ചിട്ടുമുണ്ട്. ഭാവിയിൽ ഈ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ വിചാരണ കോടതിയിൽ തന്നെ ബോധ്യപ്പെടുത്തുന്ന രീതി പോലീസ് അവലംബിക്കുകയായിരിക്കും ഉചിതം. അഭിഭാഷകരും പോലീസും തമ്മിൽ തൊഴിൽപരമായ സംഘർഷങ്ങൾ ഇല്ലാതെ ഈ വിഷയത്തിൽ ഉചിതമായ പരിഹാരം സംസ്ഥാന സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ അഭ്യർത്ഥിക്കുന്നതായും പ്രസതാവനയിൽ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായ സാക്ഷികളില്‍ ഒരാളാണ് ജിൻസൻ. കേസില്‍ ജിന്‍സണ്‍ കൂറുമാറിയാല്‍ അത് ഏറെ നിർണ്ണായകമായിരിക്കും. കൂറുമാറ്റമുണ്ടായാല്‍ ദിലീപിന് അത് കേസില്‍ വലിയ സഹായം നല്‍കും. എന്നാല്‍ സ്വാധീനിക്കാനായി ദിലീപ് ജിന്‍സണുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാന്‍ തയ്യാറാവാതിരുന്നതെന്നും അതിനാല്‍ വക്കീലിനോട് തന്നെ വിളിക്കാന്‍ പറയെന്നും സംഭാഷണത്തില്‍ പറയുന്നുണ്ടായിരുന്നു.
കൂറുമാറിയാല്‍ ഏറ്റവും കുറഞ്ഞത് 25 ലക്ഷമെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ജിന്‍സർ പങ്കുവെക്കുന്നുണ്ട്. ഇതിന് മറുപടിയായി അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നും നാസർ പറയുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സർ സുനിയെ നമുക്ക് പിന്നെ ഇറക്കാമെന്നും നാസർ പറയുന്നുണ്ടുണ്ട്. ജിൻസനെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് കേസ് നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു.
