Bollywood
ബോളിവുഡ് താരം ഫര്ഹാന് അക്തറും ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി
ബോളിവുഡ് താരം ഫര്ഹാന് അക്തറും ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി
Published on

ബോളിവുഡ് താരം ഫര്ഹാന് അക്തറും ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തറിന്റെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്, അമൃത അറോറ, റിയാ ചക്രബര്‍ത്തി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചുവന്ന നിറത്തിലുള്ള ഗൗണും ശിരോവസ്ത്രവുമാണ് ഷബാനിയുടെ വേഷം. കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് ഫര്ഹാനെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍. ഹല്‍ദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്ഹാന് അക്തര്‍. അധുന ബബാനി അക്തറുമായി 2017 ലാണ് ഫര്ഹാന് വിവാഹ മോചിതനാകുന്നത്. അതിന് ശേഷമാണ് ഫര്ഹാന് ഷിബാനിയുമായി പ്രണയത്തിലാകുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...