എലിസബത്തിനെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ച നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ബേസില്‍.
തന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹമെന്നും എന്നാല്‍ ഏഴു വര്‍ഷം പ്രണയിച്ചാണ് എലിസബത്തിനെ കല്യാണം കഴിച്ചതെന്നുമാണ് താരം പറയുന്നത്. ‘എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ഞാന്‍ തേര്‍ഡ് ഇയറിന് പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇയറില്‍ ജോയിന്‍ ചെയ്ത എലിസബത്തിനെ നോട്ട് ചെയ്തത്. സാധാരണ കോളജ് റൊമാന്‍സ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ടീച് ഫോര്‍ ഇന്ത്യ എന്ന എന്‍ജിഒയിലാണ് എലിസബത്ത് വര്‍ക് ചെയ്യുന്നത്. ബേസില്‍ ജോസഫ് പറഞ്ഞു.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ബേസില്‍ 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഏഴു വര്‍ഷത്തിനുള്ളില്‍ മൂന്ന് സിനിമ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും താന്‍ സിനിമയില്‍ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ഇതിനോടകം ബേസില്‍ തെളിയിച്ച് കഴിഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....