ആ ക്രൂരതയ്ക്ക് നാളേക്ക് 5 വർഷം തികയുന്നു .. അവസാന കച്ചിരിത്തുരുമ്പ്! കോടതിയിലേക്ക് കുതിക്കുന്നു ദിലീപിന്റെ വിധി? യഥാർത്ഥ വില്ലൻ ഇതോ! ഉടൻ അത് സംഭവിക്കും
ആ ക്രൂരതയ്ക്ക് നാളേക്ക് 5 വർഷം തികയുന്നു .. അവസാന കച്ചിരിത്തുരുമ്പ്! കോടതിയിലേക്ക് കുതിക്കുന്നു ദിലീപിന്റെ വിധി? യഥാർത്ഥ വില്ലൻ ഇതോ! ഉടൻ അത് സംഭവിക്കും
ആ ക്രൂരതയ്ക്ക് നാളേക്ക് 5 വർഷം തികയുന്നു .. അവസാന കച്ചിരിത്തുരുമ്പ്! കോടതിയിലേക്ക് കുതിക്കുന്നു ദിലീപിന്റെ വിധി? യഥാർത്ഥ വില്ലൻ ഇതോ! ഉടൻ അത് സംഭവിക്കും
സിനിമ ലോകവും കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്‍റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്.
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി ജനപ്രിയ നായകന്‍ എന്ന പദവിയിലെത്തി നില്‍ക്കവെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദിലീപ് എന്ന താരത്തിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും ജാമ്യവും മലയാളികൾ കണ്ടു. നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം തികയുമ്പോൾ ഇപ്പോഴും നീതിയ്ക്ക് വേണ്ടി നിലവിളിയിക്കുകയാണ് അതിജീവിത. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും സങ്കീർണ്ണമാക്കിയത്.
വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധിയും ഇന്ന് അവസാനിക്കും. അവസാന കച്ചിത്തുരുമ്പെന്നോണം കേസിൽ തനിക്കെതിരെയുള്ള മാദ്ധ്യമ വിചാരണ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഗർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാദ്ധ്യമ സ്ഥാപനങ്ങൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി സർക്കാർ റിപ്പോർട്ട് നൽകും.
ദിലീപിന്റെ വാദം നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...