News
മറുവശത്ത് ദിലീപ് നടന്നത് ഗൂഡാലോചന, പത്ത് ദിവസങ്ങള്‍ക്ക് മുൻപ് സംഭവിച്ചത് ! നടൻ പണി തുടങ്ങിയോ? മുന്നോട്ട് വെച്ച കാല് പിന്നോട്ട് എടുക്കില്ലെന്ന് ബാലചന്ദ്രകുമാർ
മറുവശത്ത് ദിലീപ് നടന്നത് ഗൂഡാലോചന, പത്ത് ദിവസങ്ങള്‍ക്ക് മുൻപ് സംഭവിച്ചത് ! നടൻ പണി തുടങ്ങിയോ? മുന്നോട്ട് വെച്ച കാല് പിന്നോട്ട് എടുക്കില്ലെന്ന് ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെവെയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വമ്പൻ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ദിലീപിനെ ചോദ്യം ചെയ്ത് കൊണ്ട് കേസ് അന്വേഷണം ഊർജിതമായി നടന്നു. ഈ സംഭവ വികാസങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത് എത്തിയത്.
പരാതി വ്യാജമാണെന്നും യുവതിയെ അറിയില്ല എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ ആദ്യ പ്രതികരണം. നടന് ദിലീപാണ് കേസിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
തനിക്കെതിരെ ദിലീപിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ ബാലചന്ദ്ര കുമാർ അവകാശപ്പെടുന്നത്. ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു സ്ത്രീയെ ഉപയോഗിച്ച് തനിക്കെതിരേയുള്ള ഗൂഡാലോചന ആരംഭിച്ചതെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാന്‍സ് അസോസിയേഷനും ദീലിപിന്റെ മറ്റ് ചില അടുപ്പക്കാരും കൂടി നടത്തുന്ന ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് ഈ ഒരു ആരോപണം ആദ്യം വരുന്നത്. ഒരു സ്ത്രീയെ പത്ത് വർഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പീഡിപ്പിച്ചെന്നാണ് അവരുടെ ആരോപണം.
ആ ചാനലിന് എതിരെ എന്റെ വീടിന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. അക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. അതിന് ശേഷം പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ ഒരു പരാതി കൊടുത്തിട്ടുണ്ട്. യൂട്യൂബിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ആള് തന്നെയാണോ ഈ പരാതി കൊടുത്തതെന്ന് എനിക്ക് അറിയില്ല. ഞാന്‍ പ്രതീക്ഷിക്കുന്നത് ഇത്തരം പരാതികള്‍ ഇനിയുമേറെ വരുമെന്നാണ്. മറുവശത്ത് ദിലീപ് ആണല്ലോ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും എനിക്കെതിരെ ഇനിയും പീഡനക്കേസുകളും മോഷണക്കേസും വഞ്ചനാ കേസുകളുമൊക്കെ വരും.
ബാലചന്ദ്ര കുമാറിനെ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യും. ഇതിനെയൊക്കെ നിയമപരമായി തന്നെ നേരിടാനാണ് എന്റെ തീരുമാനം. ഈ വരുന്നവരൊക്കെ തെളിവുകള്‍ കൂടി കൊണ്ടുവരണം. ആ സമയത്ത് ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നോ, മിനിമം അപ്പോള്‍ ഞാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറെങ്കിലും പറയാന്‍ അവർ തയ്യാറാവണം. ഇത്തരത്തില്‍ എന്ത് തന്നെ വന്നാലും ഞാന്‍ മുന്നോട്ട് വെച്ച കാല് പിന്നോട്ട് എടുക്കില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ്. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്നതില്‍ എനിക്ക് പേടിക്കാനൊന്നുമില്ലെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.
അച്ഛന്റെ ജേഷ്യഠന്റെ മകന് എന്നും പറഞ്ഞ് ഒരാളെ എനിക്കെതിരെ പറയാന്‍ കൊണ്ടുവന്നിട്ടുണ്ട്. അയാള്‍ യഥാർത്ഥത്തില്‍ എന്റെ വീട്ടിലെ ഡ്രൈവറായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അയാള്‍ക്കെതിരെ ഏഴ് കേസുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. നിലവില്‍ അത് കോടതിയുടെ പരിഗണനയിലാണ്. സ്വാഭാവികമായും അദ്ദേഹത്തിന് എന്നോട് ശത്രുതയുണ്ട്.
മറ്റ് ചില കേസുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. വണ്ടി മോഷണക്കേസിലടക്കം അദ്ദേഹം പ്രതിയാണ്. ദിലീപ് ഫാന്‍സിന്റെ ആളുകൂടിയാണ് അദ്ദേഹം. ബാലചന്ദ്രകുമാറിന്റെ നാട്ടില്‍ ബാലചന്ദ്ര കുമാറിനെതിരെ പറയുന്ന ആരെങ്കിലും ഉണ്ടോയന്ന് അന്വേഷിച്ച് നടന്നിട്ടാണ് അദ്ദേഹത്തെ കണ്ടെത്തിയത്. എന്നെക്കുറിച്ച് മാത്രം പറയാന്‍ വേണ്ടിയുണ്ടാക്കിയ ചാനല്‍ പോലെയാണ് എനിക്കിതിനെ തോന്നിയതെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
അതേസമയം ബാലചന്ദ്രകുമാറിനെതിരായ പീഡനപ്പരാതിയില് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്ത് എത്തിയ കണ്ണൂർ സ്വദേശിനിയുടെ രഹസ്യമൊഴിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെ തിരുവനന്തപുരം ഹൈടെക്ക് സെൽ എ എസ് പിയുടെ നേതൃത്വത്തിലായിരുന്നു യുവതിയെ കോടതിയിലെത്തിച്ചത്. യുവതിയുടെ വൈദ്യ പരിശോധനയും നടത്തി. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പരാതി നൽകിയ സാഹചര്യത്തിൽ വീണ്ടും മൊഴിരേഖപ്പെടുത്തേണ്ടെന്ന നിയമോപദേശമാണ് കാരണം.
