News
‘ദൈവം വലിയവനാണ്’; നാദിർഷയുടെ പോസ്റ്റ് വൈറൽ
‘ദൈവം വലിയവനാണ്’; നാദിർഷയുടെ പോസ്റ്റ് വൈറൽ
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും മറ്റ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് നാദിര്‍ഷ. ദൈവം വലിയവനാണ് എന്നാണ് നാദിര്‍ഷ ഫെയ്സ്ബുക്കില്‍ കുറിച്ചത്
ഈ വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് നാദിര്‍ഷയുടെ പോസ്റ്റില്‍ കമന്റുകളുമായി എത്തുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സംവിധായകനും നടനുമായ നാദിര്‍ഷ.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിനും, മറ്റ് പ്രതികളായ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.
