News
ശക്തനായ പ്രതി പുറത്ത്! വെടിക്കെട്ട് മുന്നറിയിപ്പുമായി ബാലചന്ദ്രകുമാർ! ദിലീപ് വിയർക്കും കളി മാറി മാറിയുന്നു
ശക്തനായ പ്രതി പുറത്ത്! വെടിക്കെട്ട് മുന്നറിയിപ്പുമായി ബാലചന്ദ്രകുമാർ! ദിലീപ് വിയർക്കും കളി മാറി മാറിയുന്നു
ഒടുവിൽ ഏറെ നിർണ്ണായകമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. ദിലീപിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ പ്രതികരിച്ച് സംവിധായകന് ബാലചന്ദ്രകുമാര്‍ എത്തിയിരിക്കുന്നു.
പ്രതി പ്രബലനാണെന്നും പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്കി. വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
‘സത്യത്തില്‍ സന്തോഷിക്കേണ്ടത് ദിലീപല്ലേ. എനിക്ക് പ്രത്യേകിച്ച് സന്തോഷവും ഇല്ല ദുഃഖവും ഇല്ല. കേസില്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കും. കാരണം ശക്തനായ പ്രതി പുറത്ത് നില്ക്കുമ്പോള് അത് അന്വേഷണത്തെ ബാധിക്കും എന്നതാണ് സാധാരണക്കാരന് എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയതില്‍ നിന്നും പറയാനുള്ളത്. എന്റെ അടുത്ത നടപടികള്‍ എന്താണെന്ന് എനിക്കറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും സാക്ഷി എന്ന നിലയില്‍ മുമ്പോട്ടേക്കുള്ള എന്റെ യാത്ര.’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അന്വേഷണം ഇതോടെ പൂര്‍ത്തിയാവുന്നില്ല. പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നില്ലെന്ന് മാത്രമേയുള്ളു. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രയും നടപടി ക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്തെടുക്കാനും സമയം കിട്ടിയെന്നാണ് എന്റെ മനസ്സിലാക്കല്‍. പ്രതി പ്രബലനാണ്. സാധാരണക്കാരനല്ല. സ്വാഭാവികമായും പ്രതി പുറത്ത് നില്ക്കുമ്പോള് കേസ് എങ്ങനെ അന്വേഷിക്കും. കോടതിക്ക് മുമ്പില്‍ പോലും നിബന്ധനകള്‍ വെച്ചായിരുന്നു പ്രതിഭാഗം വാദപ്രതിവാദം നടത്തിയത്. കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണിതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.
