Connect with us

സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് തുറന്നു! ഫോറൻസിക് റിപ്പോർട്ട് ഞെട്ടിച്ചു… എല്ലാ തകർന്ന് തരിപ്പണമായി ദിലീപിന്റെ വക്രബുദ്ധിയോ? കാര്യങ്ങൾ കൈ വിട്ട് പോകുന്നു

News

സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് തുറന്നു! ഫോറൻസിക് റിപ്പോർട്ട് ഞെട്ടിച്ചു… എല്ലാ തകർന്ന് തരിപ്പണമായി ദിലീപിന്റെ വക്രബുദ്ധിയോ? കാര്യങ്ങൾ കൈ വിട്ട് പോകുന്നു

സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് തുറന്നു! ഫോറൻസിക് റിപ്പോർട്ട് ഞെട്ടിച്ചു… എല്ലാ തകർന്ന് തരിപ്പണമായി ദിലീപിന്റെ വക്രബുദ്ധിയോ? കാര്യങ്ങൾ കൈ വിട്ട് പോകുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് പകര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.

പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2019ൽ നടന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. പരാതിയുടെ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. നടിയുടെ പരാതിയില്‍ സുപ്രീം കോടതിയില്‍ നിന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബ ന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എ ന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി. ഗോപിനാഥ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.

More in News

Trending

Recent

To Top