‘ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൂ … ആരൊക്കെയാണ് അത് റെക്കോർഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയിൽ വച്ചു തരിക എന്ന് പറയാൻ പറ്റില്ല; കുറിപ്പുമായി അശ്വതി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നീണ്ടു പോകുന്നതിനെ പരിഹസിച്ച് നടി അശ്വതി.
ദിലീപിനെ ന്യായീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേർ രംഗത്തുവന്നു. ഇതോടെ താൻ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനൽ ചർച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രംഗത്തുവന്നു. ദിലീപ് പ്രാർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്.
അശ്വതി പോസ്റ്റിൽ പറയുന്നതിങ്ങനെ:
”എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ. അല്ലേൽ ആരൊക്കെയാണ് അത് റെക്കോർഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയിൽ വച്ചു തരിക എന്ന് പറയാൻ പറ്റുലാ. കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ?”
അശ്വതിയുടെ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ച കാര്യങ്ങൾക്ക് സമാനമാണ്. ദിലീപ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് ശാപ വാക്കുകൾ മാത്രമാണെന്നുമാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ഇതിനെ തള്ളി ഇന്ന് പ്രോസിക്യൂഷൻ രംഗത്തുവന്നിരുന്നു. ഒരാൾക്ക് പണി കൊടുക്കുമെന്നത് ശാപ വാക്കുകളായി കാണാനാവില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.അതേസമയം ദിലീപിനെ താൻ ന്യായീകരിച്ചിട്ടില്ലെന്നും കുറിപ്പിന്റെ പൊരുൾ മറ്റൊന്നാണെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണമെന്നും അശ്വതി ഒരു കമന്റിൽ പറയുന്നു. ദിലീപിനൊപ്പം തുടങ്ങിയ ഹാഷ് ടാഗ് കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫീലിങ് ഇമോഷണല് എന്ന ടാഗോടു കൂടിയാണ് പോസ്റ്റ് താരം പങ്കുവെച്ചിരിക്കുന്നത്
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....