Connect with us

പൾസർ സുനിയെ കൊല്ലുമായിരുന്നു? കോടതിയെ ഞെട്ടിച്ച ആ വമ്പൻ തെളിവ് ഇതോ? ആ ഓഡിയോ! ചോദ്യം ചെയ്യലിൽ തന്റെ വാദത്തിലുറച്ച് ദിലീപ്

News

പൾസർ സുനിയെ കൊല്ലുമായിരുന്നു? കോടതിയെ ഞെട്ടിച്ച ആ വമ്പൻ തെളിവ് ഇതോ? ആ ഓഡിയോ! ചോദ്യം ചെയ്യലിൽ തന്റെ വാദത്തിലുറച്ച് ദിലീപ്

പൾസർ സുനിയെ കൊല്ലുമായിരുന്നു? കോടതിയെ ഞെട്ടിച്ച ആ വമ്പൻ തെളിവ് ഇതോ? ആ ഓഡിയോ! ചോദ്യം ചെയ്യലിൽ തന്റെ വാദത്തിലുറച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ 5 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ഗൂഡാലോചന കേസില്‍ രണ്ട് കവറുകളിലായി സമര്‍പ്പിച്ച തെളിവുകള്‍ വെച്ചാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഇതുവരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. അതിനാല്‍ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ പറ്റിയിരുന്നു. ഇത് പൊളിക്കാനാണ് അവസാന 11 മണിക്കൂറിലെ ചോദ്യം ചെയ്യലിലൂടെ അന്വേഷണ സംഘം ശ്രമിക്കുക.

ചോദ്യം ചെയ്യലിൽ തന്റെ വാദത്തിലുറച്ച് കേസിലെ ഒന്നാംപ്രതി ദിലീപ് മുമ്പോട്ടു പോകുമ്പോൾ കൂടുതൽ ശബ്ദ തെളിവുകൾ ഉണ്ടെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്. പൾസർ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചർച്ച പോലും നടന്നുവെന്നാണ് പുറത്തു വരുന്ന സൂചന. ഈ ഓഡിയോ കേട്ടാണ് ഹൈക്കോടതി ഞെട്ടിയതെന്നാണ് സൂചന.

കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ നിർണ്ണായക തെളിവുകൾ കിട്ടിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ തെറ്റാൻ കാരണം സിനിമ തുടങ്ങാൻ വൈകിയതുകൊണ്ടാണെന്നും ദിലീപ് അന്വേഷണസംഘത്തോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കിയതു താൻ ഓർക്കുന്നില്ലെന്നും മദ്യപിച്ചിരുന്നതിനാൽ സംഭാഷണം ഓർമയില്ലെന്നും ദിലീപ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്തെങ്കിലും പറഞ്ഞെങ്കിൽ തന്നെ ജയിലിൽ അടച്ചതിലുള്ള പ്രയാസം കൊണ്ടാണ്. താനൊരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. അനുഭവിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ശാപവാക്കായാണു മനസിൽ കരുതിയിരിക്കുക. എന്നാൽ, താനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സംഭവിച്ചതെല്ലാം ദുർവിധിയാണെന്നു കരുതുന്നതെന്നും ദിലീപ് മൊഴി നൽകി. കഴിഞ്ഞുപോയ സംഭവങ്ങളിൽ ആരോടും പരിഭവമില്ല. നടിയെ ആക്രമിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞാണു തന്റെ പേര് വലിച്ചിഴച്ചതെന്നും ദിലീപ് അവകാശപ്പെട്ടു.

നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. കൂടുതൽ പേരെ ഉച്ചയോടെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.ഇന്നലെ അരുണ്‍ഗോപിയെയും റാഫിയെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

More in News

Trending

Recent

To Top