Connect with us

പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി, ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ ദിവസം തോറും മെച്ചപ്പെട്ടുവരികയാണെന്ന് മേജർ രവി

News

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നതായി സംവിധായകനും നടനുമായ മേജർ രവി.

എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.

‘എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ ദിവസം തോറും മെച്ചപ്പെട്ടുവരികയാണ്. എല്ലാവരെയും ഞാൻ ഉടൻ എഫ്ബി ലൈവിൽ കാണാം..എല്ലാവരെയും സ്നേഹിക്കുന്നു. ജയ് ഹിന്ദ്!’, എന്നാണ് മേജർ രവി കുറിച്ചത്.

ഡിസംബറിലാണ് താൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം മേജർ രവി അറിയിച്ചത്. ‘എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി’, എന്നായിരുന്നു മേജർ രവി അന്ന് കുറിച്ചത്.

More in News

Trending

Recent

To Top