News
തെലുങ്ക് നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു
തെലുങ്ക് നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു
തെലുങ്ക് നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശനിയാഴ്ച വൈകുന്നേരമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1974ല്‍ അല്ലൂരി സീതാരാമരാജു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലെത്തിയത്. 1987ല്‍ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഒടുവില്‍ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്നും പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മ്മാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അര്ജുന്, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിര്‍മ്മിച്ച ചിത്രങ്ങള്‍.
നിര്‍മ്മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മൂത്ത മകനാണ് രമേഷ്. തെലുങ്ക് നടന് മഹേഷ് ബാബു സഹോദരനാണ്.
