Malayalam
ദിലീപ് എന്നെ കൊല്ലും! ആ ഫോൺ കോൾ വെളിപ്പെടുത്തലുകൾ തിരിച്ചടിയായി, നടുങ്ങിവിറച്ച് ബാലചന്ദ്രകുമാര്‍… കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്
ദിലീപ് എന്നെ കൊല്ലും! ആ ഫോൺ കോൾ വെളിപ്പെടുത്തലുകൾ തിരിച്ചടിയായി, നടുങ്ങിവിറച്ച് ബാലചന്ദ്രകുമാര്‍… കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്
നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോട് കൂടി പ്രതികരണവുമായി ദിലീപും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ താന്‍ ജാമ്യത്തിലാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും തനിക്കെതിരെ കല്ലെറിഞ്ഞാലോ കുറ്റം പറഞ്ഞാലോ ഒന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഒന്നിനും മറുപടി പറയാന്‍ സാധിക്കില്ലെന്നാണ് ദിലീപ് പറഞ്ഞത്.
ദിലീപിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ആദ്യ വെളിപ്പെടുത്തൽ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ദിലീപില്‍ നിന്ന് തനിക്ക് വധ ഭീഷണിയുണ്ടെന്നും തനിക്ക് മരണ ഭയമുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…
കേസുമായി ബന്ധപ്പെട്ട് താന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് തന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പൊലീസ് സംഘത്തോട് പറയാനുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ദിലീപും കൂട്ടരും നടിയ ആക്രമിച്ച വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴുള്ള പ്രതികരണങ്ങള്‍, അവര്‍ പ്രകടിപ്പിച്ച വാക്കുകള്‍, എത് ആങ്കിളില്‍ ഷൂട്ട് ചെയ്തതാണ് തുടങ്ങിയ കാര്യങ്ങള്‍ എനിക്ക് പരാതിയില്‍ വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറയും . ഇപ്പോള്‍ പൊലീസല്ലാത്ത പലരും തന്നെ സമീപിച്ച് തുടങ്ങിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് തന്റെ കയ്യിലുള്ള തെളിവുകള്‍ കേസിന്റെ ദിശമാറ്റാന്‍ സാധ്യമാകുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് താന്‍ മുന്നിട്ടിറങ്ങിയത്. എന്റെ കയ്യിലുള്ള തെളിവുകള്‍ കേസിന്റെ ദിശമാറ്റിയിരിക്കും. ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അവര്‍ കണ്ട വീഡിയോയില്‍ എന്തൊക്കെ ഉണ്ടായിരുന്നെന്ന് ഞാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതില്‍ കൂടുതല്‍ വ്യക്തത വരുത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നെ വ്യക്തമാകും. ഈ വീഡിയോ തന്നെയാണ് അവിടെ പ്ലേ ചെയ്തതെന്ന് മനസിലാകും. ഞാന്‍ വ്യക്തമായി കണ്ടതിന്റെയും വ്യക്തമായി കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതി കൊടുത്തിട്ടുള്ളതും ആ പരാതിയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നതും- ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ബ്ലാക്ക്‌മെയില്‍ ചെയ്യാനാണെങ്കില്‍ എനിക്ക് ദിലീപിനെ ചെയ്താല്‍ മതിയല്ലോ, എനിക്ക് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്തതിന് തെളിവുണ്ടെങ്കില്‍ അത് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിടട്ടെ എന്നും ബാലചന്ദ്ര കുമാര്‍ ചോദിക്കുന്നു.
ഒരു ബ്ലാക്ക് മെയിലിംഗ് എന്ന സംഭവം ഉണ്ടായിട്ടില്ല. 2021 ഏപ്രില്‍ മാസമാണ് ഞാന്‍ ദിലീപിന്റെ സിനിമ വേണ്ടെന്ന് വയ്ക്കുന്നത്. ജീവനില്‍ ഭയന്നാണ് അത് ചെയ്തത്. അദ്ദേഹം എന്നെ കൊല്ലുമെന്ന് അടുത്ത ആള്‍ എന്നെ വിളിച്ച് പറഞ്ഞതുകൊണ്ടാണ് പരാതി പെട്ടെന്ന് നല്‍കിയത്. എന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ കൂടെയുള്ള ഒരാള്‍ എന്നെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു പത്ര സമ്മേളനം നടത്തുമെന്ന് പറഞ്ഞപ്പോള്‍, ദിലീപ് എന്നെ കൊല്ലുമെന്നാണ് പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മരണ ഭയമുള്ളത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു പക്ഷേ, ഞാന്‍ ഇപ്പോള്‍ മരിച്ചു പോയാല്‍ ജനങ്ങള്‍ എങ്കിലും അറിയുമല്ലോ, എന്റെ മരണത്തിന് കാരണക്കാരന്‍ ദിലീപ് ആണെന്ന്- ബാലചന്ദ്ര പറഞ്ഞു.
കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ആദ്യം രംഗത്തെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഒരു വിഐപി വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും അത് ദിലീപ് കണ്ടെന്നുമായിരുന്നു ബാലചന്ദ്രൻ ആരോപിച്ചത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം ഒരു ചാനലിൽ പറയുകയായിരുന്നു
