Connect with us

കൂടെ നിന്ന് ചതിച്ചോ? ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക്? കാവ്യ കുടുങ്ങുമോ? ആ സംശയം ബലപ്പെട്ടു! എല്ലാം കരുതിക്കൂട്ടിയ തിരക്കഥയോ?

News

കൂടെ നിന്ന് ചതിച്ചോ? ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക്? കാവ്യ കുടുങ്ങുമോ? ആ സംശയം ബലപ്പെട്ടു! എല്ലാം കരുതിക്കൂട്ടിയ തിരക്കഥയോ?

കൂടെ നിന്ന് ചതിച്ചോ? ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക്? കാവ്യ കുടുങ്ങുമോ? ആ സംശയം ബലപ്പെട്ടു! എല്ലാം കരുതിക്കൂട്ടിയ തിരക്കഥയോ?

ഒരിടവേളയ്ക്ക് ശേഷം നടിയെ കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. 2017 ഫെബ്രുവരി 17 ന് , കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണ ജാമ്യം നിഷേധിച്ചതിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.

സംഭവം നടന്നിട്ട് നാല് വർഷം പിന്നിടുകയാണ്. കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയിലായിരുന്നു സിനിമ ലോകം. എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്.

ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ എത്തുമ്പോൾ ഞെട്ടലിലാണ് സനിമാ ലോകം. സിനിമയിൽ അത്രയേറെ അറിയപ്പെടാത്ത സംവിധായകനാണ് ബാലചന്ദ്രകുമാർ. കൗബോയ് എന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പിന്നീട് പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. മോഹൻലാലിനെ നായകനാക്കി സ്പെഷ്യലിസ്റ്റ് എന്ന ചിത്രം 2014ൽ പ്രഖ്യാപിച്ചു. അതും പാളി. പിന്നീടാണ് പിക്ക് പോക്കറ്റ് കഥയുമായി ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെത്തുന്നത്. ദിലീപിന്റെ അളിയന്റെ തിരക്കഥാ മോഹം ബാലചന്ദ്രകുമാറിനെ വീട്ടിലെ അടുപ്പക്കാരനുമാക്കി. ഇതാണ് പുതിയ വെളിപ്പെടുത്തലിനേയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.

പിക് പോക്കറ്റിന്റെ കഥാതന്തു ദിലീപിന് ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥാ രചനയ്ക്ക് ദിലീപിന്റെ അളിയന് താൽപ്പര്യവും വന്നു. ഇതോടെയാണ് ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെ സ്ഥിര സാന്നിധ്യമാകുന്നത്. ദിലീപിന്റെ അളിയനും അനുജനുമായി അടുപ്പമുണ്ടാക്കി. ഇത് മനസ്സിലാക്കിയ ആരോ ദിലീപിന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ ബാലചന്ദ്രകുമാറിനെ നിയോഗിച്ചു എന്ന തരത്തിലാണ് ദിലീപ് ക്യാമ്പിലെ സംശയം. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയാണ്. പൊലീസിന് ഈ വെളിപ്പെടുത്തലിൽ യാതൊരു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

ചില ഓഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നു കഴിഞ്ഞു. ഇതെല്ലാം കുറ്റം ചെയ്തത് ദിലീപാണെന്ന് ഉറപ്പിക്കുന്നവയല്ല. മറിച്ച് സംശയങ്ങളിലേക്ക് നിർത്തുന്നവയാണ്. എന്നാൽ പൾസർ സുനിയുമായി ദിലീപിന് നല്ല ബന്ധമുണ്ടെന്ന സംശയം സജീവമാക്കുന്നതാണ് ബാലചന്ദ്രകുമാറിന്റെ ഇടപെടൽ. നടി ആക്രമിക്കുന്നതിന് മുമ്പും പിമ്പും ദിലീപിന്റെ വീട്ടിൽ ചന്ദ്രകുമാറിന് നല്ല സ്വാധീനമുണ്ടായിരുന്നു. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആ വീട്ടിൽ നടന്ന പല സംഭാഷണങ്ങളും ബാലചന്ദ്രകുമാർ റിക്കോർഡ് ചെയ്തിരുന്നുവെന്നാണ് പുറത്തു വരുന്ന ഓഡിയോ തെളിയിക്കുന്നത്. ഇത് എന്തനായിരുന്നുവെന്ന സംശയമാണ് ഈ ഘട്ടത്തിൽ സീജവമാകുന്നത്. വീട്ടിലെ രഹസ്യങ്ങൾ കൃത്യമായി പുറത്തെത്തിക്കുകയെന്ന ഉദ്ദേശം ഈ റിക്കോർഡിങ്ങിനുണ്ടായിരുന്നിരിക്കാം. എങ്കിൽ അതിന് പിന്നിൽ ആരാണെന്ന് ആർക്കും ഉറപ്പില്ല. വിശ്വസ്തനായി ദിലീപിന്റെ വീട്ടിൽ നിന്നൊരാൾ ഈ ‘ചതി’ ചെയ്തത് എന്തിനാണെന്ന സംശയം സിനിമാ ലോകത്തും സജീവമാണ്.

ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപിനെ നിരീക്ഷിക്കാൻ പൊലീസ് ചുമതലപ്പെടുത്തിയ ആളോണോ ബാലചന്ദ്രകുമാർ എന്ന സംശയം ദിലീപിന്റെ ചില അടുപ്പക്കാർക്കുണ്ട്. ഈ കേസ് എങ്ങനെ മുമ്പോട്ടു പോകുമെന്ന് അറിയാതെ ബാലചന്ദ്രകുമാറിനെ പോലൊരാൾ ഇത് റിക്കോർഡ് ചെയ്തതാണ് ഇതിന് പിന്നിലെ സംശയത്തിന് ആക്കം കൂട്ടുന്നത്. ബ്ലാക് മെയിലിംഗിന്റെ സ്വാഭാവം ഇതിനുണ്ടോ എന്നതും നിർണ്ണായകമാണ്. സംഭാഷണ ശകലങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പുറത്തു വന്ന റിക്കോർഡിങ് മാത്രം വസ്തുകൾ തെളിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ ദിലീപുമായി അടുക്കുന്നത്.

പ്രമുഖ അഭിഭാഷകനായ രാമൻപിള്ളയാണ് ദീലീപിന്റെ വക്കീൽ. വിചാരണക്കാലത്ത് പല നാടകീയ നീക്കങ്ങളും കോടതിയിൽ കണ്ടു. രാമൻപിള്ള വക്കീൽ വ്യക്തമായ മുൻതൂക്കം വിചാരണയിൽ നേടിയെന്നാണ് സൂചനകൾ. ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലെത്തുന്നത്. ഇത് കേസിനെ എങ്ങനെ ബാധിക്കുമെന്നതാണ് ശ്രദ്ധേയം. പ്രോസിക്യൂഷൻ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ സാധ്യത ഏറെയാണ്. ഇതിനെ രാമൻപിള്ള പ്രതിരോധിക്കുന്നതാകും നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധിയിൽ നിർണ്ണായകമാകുക.

ദിലീപിന്റേത് സംശയിക്കുന്ന തരത്തിലുള്ള ഒരു ഓഡിയോ ക്ലിപ്പ് ഒരു പ്രമുഖ ചാനലായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ദിലീപിനെ കൂടുതൽ കുരുക്കുലേക്ക് വിടുന്ന തരത്തിൽ ഉള്ള സംഭാഷണശകലങ്ങൾ ആണ് ആ ഓഡിയോ ക്ലിപ്പിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ദിലീപ് നടത്തിയെന്ന പേരില്‍ ചാനൽ പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് വന്നതോട് കൂടി കേസ് വീണ്ടുംമറ്റൊരു തലത്തിലേക്ക് നീങ്ങി.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങള്‍ വളരെ നേരത്തെ മുതല്‍ തന്നെ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത് . പുറത്ത് വന്ന തെളിവുകള്‍ കോടതിയിലെത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.

കേസിന് ആസ്പദമായ അക്രമം നടന്ന 2017 മുതല്‍ നമ്മളൊക്കെ പറഞ്ഞ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത് . പള്‍സർ സുനിയുമായി എത്രയൊക്കെ ബന്ധമില്ലെന്ന് ദിലീപ് പറഞ്ഞാലും അദ്ദേഹത്തിന് അയാളുമായി അടുത്ത ബന്ധമുണ്ടെന്ന് നമ്മള്‍ പലപ്രാവശ്യം പറഞ്ഞിരുന്നു.

പള്‍സർ സുനി ലൊക്കേഷനില്‍ വെച്ച് ദിലീപിനെ നിരന്തരം കണ്ടിരുന്നു. പൊലീസ് തന്നെ ഇക്കാര്യം കണ്ട് പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാ.. ഇല്ലാ.. എന്നായിരുന്നു ചാനലിലും സോഷ്യല്‍ മീഡിയയിലും ഇരുന്നുകൊണ്ട് കുറേ ആളുകള്‍ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി പറഞ്ഞുകൊണ്ടിരുന്നത്. സിനിമ മേഖലയ്ക്ക് അകത്ത് നിന്ന് തന്നെ ദിലീപിന് വേണ്ടി ഒരു വലിയ വിഭാഗം മുന്നോട്ട് വന്നിരുന്നു. എന്തൊക്കെ സംഭവിച്ചാലും, എന്തൊക്കെ പിന്തുണ ഉണ്ടെങ്കിലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്നത് വ്യക്തമാണ്.

ബാലചന്ദ്രകുമാർ ഒരിക്കല്‍ എന്നേയും വിളിച്ചിരുന്നു. അദ്ദേഹം വളരെ വ്യക്തതയോടെയാണ് കാര്യങ്ങള്‍ പറയുന്നുണ്ട്. ദിലീപുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. എന്തായാലും ശരി ഈ സംഭവത്തിന് കാവ്യയുമായി ബന്ധമുണ്ട്. , കാവ്യക്ക് ഇതേകുറിച്ച് അറിയാം. ദിലീപാണ് ഈ ക്രൈം ചെയ്തതെന്ന് അനിയന്‍ പറയുന്നത്. പള്‍സർ സുനിക്ക് ഈ കാശ് വന്ന് വാങ്ങിയാല്‍ പോരായിരുന്നോ എന്ന് പറയുന്നതൊക്കെ വ്യക്തമായ തെളിവുകളാണെന്ന് ബൈജു പറഞ്ഞു.

ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോ അനുസരിച്ചാണെങ്കില്‍ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആ ഓഡിയോ ഒന്ന് കേട്ട് നോക്കാമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. കാവ്യയുടെ പേര് പറയുന്നില്ലെന്നേയുള്ളു. അന്ന് പൊലീസ് കാവ്യയേയും ഏറെ സംശയിച്ചിരുന്നതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കാവ്യ മാധവന്റെ സ്ഥാപനത്തില്‍ കയറി പൊലീസ് പരിശോധന നടത്തുകയും സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്ത് തെളിവുകള്‍ നശിപ്പിച്ചാലും എന്തെങ്കിലുമൊക്കെ അവശേഷിക്കും എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരമാണ് ഇതന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചവരൊക്കെ ഇത് അറിയണം. ഈ സമൂഹത്തില്‍ ഒരു സ്ത്രീയെ ഇത്രമാത്രം അപമാനിച്ച്, അവരെ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങളൊക്കെ ചെയ്യുകയും, ഈ സിനിമ വ്യവസായം തന്റെ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി വ്യത്തികെട്ട പരിപാടികള്‍ ചെയ്ത ആളാണ് ദിലീപ്. അയാൾക്ക് ലഭിച്ച തിരിച്ചടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സംഭാഷണമെന്നും ബൈജു പറഞ്ഞു . തീർച്ചയായും ഈ സംഭാഷണങ്ങള്‍ കോടതിയില്‍ പോവണം. കേസിന്റെ തെളിവുകളോടൊപ്പം പുറത്ത് വന്ന മുഴുവന്‍ ഓഡിയോ ക്ലിപ്പും ചേർത്ത് വെക്കണം എന്നുള്ളതാണ് എന്റെ ആവശ്യമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുകയുണ്ടായി

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. തെളിവുണ്ടെന്നും പറയുന്നു. എന്നാൽ ഇതിൽ യാതൊരു വസ്തുതയുമില്ലെന്നാണ് ദിലീപിനോട് അടുപ്പമുള്ളവർ പറയുന്നത്. ബാലചന്ദ്രകുമാറുമായി സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്ന് അവരും സമ്മതിക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാനുള്ള ഒന്നും ഇയാളിൽ ഇല്ലെന്നാണ് അവർ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പെടുത്താനുള്ള പ്രോസിക്യൂഷന്റെ അവസാന ശ്രമമാണ് ഇതെന്നും അവർ പറയുന്നു.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാൽ ലാൽ മീഡിയയിൽ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ‘പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ’ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ച എത്തിച്ച വി.ഐ.പിയുടെ പേരറിയില്ല. പക്ഷെ കണ്ടാലറിയാം. ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങൾ ഇന്നും ഓർമയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാൽ അവർ ഒരു താൽപര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണസംഘത്തിലെ ഉദ്യാഗസ്ഥനായ സുദർശൻ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടുണ്ടെന്നും പൾസർ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് തന്റെ ചിത്രത്തിന് ഡേറ്റ് നൽകുന്നില്ലെന്ന പരാതിയും ബാലചന്ദ്രകുമാർ ചില സംവിധായകരുമായി പങ്കുവച്ചിരുന്നു. ഫെഫ്കയിൽ അംഗമാല്ലാത്തതു കൊണ്ട് തന്നെ ഈ വിഷയത്തിൽ സംഘടന ഇടപെട്ടതുമില്ല. ഇതിനിടെ ദിലീപിന്റെ വീട്ടിൽ നടന്നുവെന്ന് പറയുന്ന സംഭാഷണ ശകലങ്ങൾ പുറത്തു വന്നിരുന്നു. ഇതെല്ലാം വച്ചാണ് ഇയാൾ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത്. കേസ് അന്വേഷിച്ചിരുന്ന സംഘത്തേയും കുറ്റപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇതെല്ലാം അന്വേഷണ സമയത്ത് നടത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. നിർണ്ണായക വെളിപ്പെടുത്തലുകളാണ് ഈ സംവിധായകൻ നടത്തുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ വന്ന വാർത്ത ഇതായിരുന്നു

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ എത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോൺകോൾ രേഖകളുടെ ഒറിജിനൽ പകർപ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു.

എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും ഏറെ നിർണ്ണായകമാണ്.. വെളിപ്പെടുത്തൽ പുറത്ത് വന്നതോട് കൂടി കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്നുള്ള കാര്യം ഉറപ്പാണ്

More in News

Trending

Recent

To Top