കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ കമല്ഹാസൻ. മുൻകരുതലുകൾ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും. വേഗത്തില്‍ സുഖപ്പെടാനാകും. ഒരുപാട് പേര് തന്നെ കുറിച്ച് ചിന്തിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും കമല്ഹാസൻ പറയുന്നു.
അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടന് രോഗം രോഗം സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ‘വിക്ര’ത്തിലാണ് കമല്ഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരുന്നത്. കമല്ഹാസന് തന്നെയാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മ്മാണം. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് കമല്ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.
ഫഹദും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. നരെയ്ന്, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ ‘വിക്ര’ത്തില്‍ അഭിനയിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്, പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം, കണ്ണന് ഗണ്‍പത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...