Connect with us

ദയവായി സിനിമാ രംഗങ്ങള്‍ പകര്‍ത്തരുത്, കുറുപ്പ് സിനിമയുടെ ഇത്തരം വ്യാജ പതിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണം; ഷൈന്‍ ടോം ചാക്കോ

News

ദയവായി സിനിമാ രംഗങ്ങള്‍ പകര്‍ത്തരുത്, കുറുപ്പ് സിനിമയുടെ ഇത്തരം വ്യാജ പതിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണം; ഷൈന്‍ ടോം ചാക്കോ

ദയവായി സിനിമാ രംഗങ്ങള്‍ പകര്‍ത്തരുത്, കുറുപ്പ് സിനിമയുടെ ഇത്തരം വ്യാജ പതിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണം; ഷൈന്‍ ടോം ചാക്കോ

കുറുപ്പ് സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം സ ന്ദേശം പങ്കുവെച്ചത്. പൈറസിക്കെതിരെ പോരാടാമെന്നും സിനിമയുടെ കഥയോ രംഗങ്ങളോ ലീക്ക് ചെയ്യരുത് എന്നും ഷൈന്‍ ടോം ആവശ്യപ്പെട്ടു.

കുറുപ്പ് സിനിമ ഇന്ന് റിലീസ് ചെയ്ത സാഹചര്യത്തിലായിരുന്നു പ്രതികരണം.’പെറസിയോട് നോ പറയൂ…. നമുക്ക് പൈറസിക്കെതിരെ പോരാടാം. കുറുപ്പ് സിനിമയുടെ ഇത്തരം വ്യാജ പതിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദയവായി സിനിമാ രംഗങ്ങള്‍ പകര്‍ത്തരുത്’ എന്നും ഷൈന്‍ ടോം ചാക്കോ പോസ്റ്റില്‍ കുറിച്ചു.

സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സുകുമാരക്കുറുപ്പിനെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നും ഇത് തീയേറ്ററില്‍ തന്നെ എത്തേണ്ട ചിത്രമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനാണ് . ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്.

More in News

Trending

Recent

To Top