News
അസ്വാഭാവികമായി ഒന്നും തോന്നിയില്ല പിന്നീട് കാര്യങ്ങൾ തകിടം മറിച്ചു! അവസാന നിമിഷം സംഭവിച്ചത്.. അതും പുറത്തേയ്ക്ക്…നിർണ്ണായക വെളിപ്പെടുത്തൽ; വിറങ്ങലിച്ച് കന്നഡ സിനിമാലോകം
അസ്വാഭാവികമായി ഒന്നും തോന്നിയില്ല പിന്നീട് കാര്യങ്ങൾ തകിടം മറിച്ചു! അവസാന നിമിഷം സംഭവിച്ചത്.. അതും പുറത്തേയ്ക്ക്…നിർണ്ണായക വെളിപ്പെടുത്തൽ; വിറങ്ങലിച്ച് കന്നഡ സിനിമാലോകം
പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ അന്ത്യം. നടന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്
പുനീതിന്റെ കുടുംബ ഡോക്ടറായ ബി രമണ റാവു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുനീതിനെ തന്റെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണമായിരുന്നുവെന്ന് രമണ പറയുന്നു. ജിമ്മിലെ വ്യായാമത്തിന് ശേഷമാണ് പുനീതിന് അസ്വസ്ഥതകള്‍ തോന്നിയത്. ഭാര്യ അശ്വിനിക്കൊപ്പമാണ് ക്ലിനിക്കിൽ എത്തിയതെന്നും ഡോക്ടർ പറഞ്ഞു.
“സുഖമില്ലെന്ന് പറഞ്ഞാണ് പുനീത് ക്ലിനിക്കിലേക്ക് വന്നത്. അദ്ദേഹത്തിന്റെ ബിപി സാധാരണമായിരുന്നു. എന്നാല്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ജിമ്മില്‍ നിന്ന് നേരെ വന്നത് കൊണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അസ്വാഭാവികമായൊന്നും തോന്നിയില്ല. നെഞ്ചുവേദനയെ കുറിച്ചൊന്നും സൂചിപ്പിച്ചില്ല. എന്നാൽ, ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടപ്പോള്‍ വിക്രം ആശുപത്രിയിലേക്ക് പോകാൻ പറയുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും പ്രശ്നങ്ങള്‍ ഗുരുതരമാവുകയും മരണത്തിലെത്തുകയും ചെയ്തു”, രമണ റാവു പറഞ്ഞതായി ഒരു പ്രമുഖ പത്രം റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ചിട്ടയായ ജീവിതരീതി ആയിരുന്നു പുനീതിന്റേത്. എല്ലാദിവസവും വ്യായാമം ചെയ്യും. ചെറുപ്പമായിരുന്നു. പ്രമേഹമോ, ബിപിയോ ഇല്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകളൊന്നും കഴിച്ചിരുന്നില്ല. സന്തോഷവാനായ വ്യക്തിയായിരുന്നുവെന്നും രമണ റാവു കൂട്ടിച്ചേർത്തു.
സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി
സിനിമയ്ക്കപ്പുറം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. അനാഥാലയങ്ങള്‍, സ്കൂളുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും പുനീത് വഹിക്കുന്നുണ്ട്.
അതേസമയം, പുനീത് രാജ്കുമാറിന്റെ ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മകൾ വന്തിക അമേരിക്കയിൽ നിന്നെത്താൻ വൈകുന്നത് കൊണ്ടാണ് സംസ്കാര ചടങ്ങുകൾ മാറ്റിയത്. ഇന്നലെ വൈകുന്നേരം സംസ്കാരം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കർണാടകത്തിൽ മറ്റന്നാൾ വരെ ദുഃഖാചരണമാണ്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച് കണ്ഡീരവ സ്റ്റേഡിയവും. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആര്‍പി പ്ലാറ്റൂണുകളെയുമാണ് നിലവില്‍ ബംഗളൂരു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസര്‍വ്വും ആര്‍എഎഫുമുണ്ട്. പുനീതിന്റെ മരണത്തിൽ മനംനൊന്ത് രാഹുൽ എന്ന ആരാധകൻ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു.
