ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന് ആര്യന് ഖാന് ജയിലിലായിരുന്നപ്പോള്‍ ഏറെ ദുഃഖിതനായിരുന്നു ഷാരൂഖാനെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. മൂന്നുനാലു ദിവസമായി ഷാറുഖ് ഖാൻ വ്യാകുലനായിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച അദ്ദേഹം തുടർച്ചയായി കാപ്പി കുടിച്ചു. കുറച്ചു ദിവസമായി എല്ലാ ജോലികളും മാറ്റിവച്ചു. മകൻ ജയിൽ മോചിതനായ വാർത്ത വന്നപ്പോൾ വലിയ ആശ്വാസത്തോടെ, സന്തോഷത്തോടെ കരഞ്ഞുവെന്നും മുകുൾ റോഹത്ഗി പറഞ്ഞു
അതേസമയം ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ ജനക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മന്നത്തിന് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാത്രി വൈകിയും ആരാധകരില്‍ ചിലര്‍ ആര്യന്ഖാന് ജാമ്യം കിട്ടിയ സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു.
26 ദിവസത്തിന് ശേഷമാണ് ആര്യന് ‘മന്നത്ത്’ വീട്ടിലേക്ക് എത്തുന്നത്. ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...