Hollywood
പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍
പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍
പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍. 2025 ല്‍ ഇറങ്ങുന്ന ചിത്രത്തിലെ സൂപ്പര്‍മാനെയാണ് സ്യൂട്ട് അടക്കം സംവിധായകന് ജെയിംസ് ഗണ്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുത്തിയത്. ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിലാണ് ചിത്രത്തില്‍ പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കോറന്‍സ്വെറ്റാണ് അടുത്ത ഡിസി സൂപ്പര്‍മാനായി എത്തുന്നത്.
ജൂലൈ 11, 2025നാണ് ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പര്മാന് ചിത്രം എത്തുന്നത്. ഡിസി യൂണിവേഴ്സ് റീബൂട്ടിന്റെ ഭാഗമായാണ് ചിത്രം എത്തുന്നത്. ഡേവിഡ് കോറന്‍സ്വെറ്റാണ് സൂപ്പര്‍മാനായി എത്തുന്നത്.
ഗാര്ഡിയന് ഓഫ് ദി ഗാലക്സി സിനിമകള്‍, ദി സൂയിസൈഡ് സ്ക്വാഡ് (2021), ഒറിജിനല്‍ മാക്സ് സീരീസ് പീസ്മേക്കര്‍ (2022) എന്നിവ സംവിധാനം ചെയ്ത ജെയിംസ് ഗണ്‍ ഡിസി സിനിമാറ്റിക് യൂണിവേഴ്സിന്റെ റണ്ണറാണ്. വരാനിരിക്കുന്ന സൂപ്പര്‍ഹീറോ സിനിമയുടെ തിരക്കഥയും ഇദ്ദേഹമാണ് എഴുതുന്നത്. അതിന് പുറമേ അടുത്ത സൂപ്പര്മാന് ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്യുന്നത്.
അക്വാമാന് സിനിമകളും ദി കണ്‍ജറിംഗ് ഫ്രാഞ്ചൈസിയും നിര്‍മ്മിച്ച ഡിസി സ്റ്റുഡിയോസ് കോസിഇഒ പീറ്റര്‍ സഫ്രാനാണ് സൂപ്പര്മാന് സഹനിര്‍മ്മാതാവ്. ഏതാണ്ട് 50 വര്‍ഷത്തെ ബിഗ് സ്ക്രീന്‍ സൂപ്പര്മാന് സിനിമയുടെ ചരിത്രത്തില്‍ മൂന്ന് നടന്മാര് മാത്രമേ സൂപ്പര്മാന് കഥാപാത്രമായി അഭിനയിച്ചിട്ടുള്ളൂ. ക്രിസ്റ്റഫര്‍ റീവ് (197887), ബ്രാന്‍ഡന്‍ റൗത്ത് (2006), ഹെന്റി കാവില്‍ (20132022) എന്നിവരാണ് ഇത്.
