Connect with us

പ്രൈമറി സ്‌കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്‌കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന്‍

Hollywood

പ്രൈമറി സ്‌കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്‌കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന്‍

പ്രൈമറി സ്‌കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്‌കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന്‍

പഠിച്ചിരുന്ന കാലത്ത് സ്‌കൂള്‍ തകര്‍ന്ന് പോയെങ്കിലെന്നോ ഇതൊന്ന് ഇടിഞ്ഞ് താഴെ വീണെങ്കിലോയെന്നൊക്കെ ചില തമാശയ്ക്ക് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കാര്യം സാധ്യമിക്കിയിരിക്കുകയാണ് തുര്‍ക്കിയിലെ ഒരു നടന്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ നിരന്തരം തല്ലിയ അധ്യാപകരോടുള്ള പ്രതികാരം തീര്‍ക്കാനായി ഇയാള്‍ ചെയ്തത് അല്‍പം കടന്ന് പോയി എന്ന് തന്നെ പറയേണ്ടി വരും.

ആ സ്‌കൂള്‍ വിലയ്ക്ക് വാങ്ങി, കെട്ടിടമാകെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ് തുര്‍ക്കി നടന്‍ കാഗ്ലര്‍ എര്‍ത്തുഗ്രുല്‍. സ്‌കൂള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. ‘എന്റെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എപ്പോഴും എന്നെ തല്ലുമായിരുന്നു, അതിനാല്‍ ഞാന്‍ സ്‌കൂള്‍ വാങ്ങി, മുഴുവന്‍ പൊളിച്ചു. അതിന്റെ സ്ഥാനത്ത് ഞാന്‍ ഒന്നും നിര്‍മിക്കില്ല. അവശിഷ്ടങ്ങളായി മാറിയ എന്നിലുണ്ടായ ആഘാതം പോലെ അത് നിലനില്‍ക്കട്ടെ”.

നിമിഷങ്ങള്‍ക്കകം, ചിത്രങ്ങള്‍ വൈറലാവുകയും നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. ചിലര്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പരിഹസിച്ചപ്പോള്‍ മറ്റുള്ളവര്‍ പിന്തുണച്ചാണ് രംഗത്തെത്തിയത്. ‘ഒരു കലാകാരനെന്ന നിലയില്‍ നിങ്ങളോടുള്ള എന്റെ ബഹുമാനം അനന്തമാണ്, പക്ഷേ ഇങ്ങനെ സംഭവിച്ചില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു മിസ്റ്റര്‍ കാഗ്ലര്‍. നിങ്ങളുടെയും നിങ്ങളുടെ അധ്യാപകരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്, പക്ഷേ നിങ്ങള്‍ സ്‌കൂളിനെയാകെ നശിപ്പിച്ചു, അത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല’.

െ്രെപമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തല്ലു കിട്ടിയ, വിജയിച്ച തലമുറകള്‍ മുതിര്‍ന്നവരോട് ഉയര്‍ന്ന അച്ചടക്കവും ബഹുമാനവും ഉള്ളവരുമാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നിങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ ജീവിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതുവരട്ടെ, കുട്ടികളുടെ ആഘാതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാവുന്നതിനാല്‍ ഞാന്‍ ഇതിനെ പിന്തുണയ്ക്കുന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്.

അധ്യാപകരും മോശമായി പെരുമാറിയതിനാല്‍ എന്റെ ഹൈസ്‌കൂളിലും ഇതുപോലെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മറ്റൊരാള്‍ കുറിച്ചത്. അഫിലി ആസ്‌ക് എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ല്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ലൈ അവാര്‍ഡും 2021 ലെ ഒരു ടിവി സീരീസിലെ മികച്ച നടനുള്ള ടെസ്‌കിലാറ്റിലെ അഭിനയത്തിന് ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ലൈ അവാര്‍ഡും നേടിയ ഒരു ടര്‍ക്കിഷ് നടനാണ് കാഗ്ലര്‍ എര്‍ത്തുഗ്രുല്‍.

More in Hollywood

Trending

Recent

To Top