Malayalam Breaking News
ലൂക്ക ചിത്രീകരണം കൊച്ചിയില്‍. ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം….
ലൂക്ക ചിത്രീകരണം കൊച്ചിയില്‍. ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം….
ഒരുപിടി വിജയ ചിത്രങ്ങളുമായി മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ അരുണ്ബോസാണ് ചിത്രത്തിന്റെ സംവിധായകന്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു അഹാനയുടെ അവസാന മലയാള ചിത്രം. ചിത്രത്തില്‍ നിവിന്‍പോളിയുടെ സഹോദരിയായാണ് അഹാന എത്തിയിരുന്നത്. ആദ്യമായാണ് ടോവിനോയുടെ നായികയാകുന്നതും. നടന് കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഏറെ നാള് മുന്‍പ് തന്നെ ലൂക്ക എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിലസാങ്കേതിക കാരണങ്ങളാണ് ചിത്രം വൈകിയതെന്നാണ് ചലച്ചിത്രലോകത്തെ റിപ്പോര്‍ട്ടുകള്‍. 2017 സെപ്തംബറില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ടോവിനോ തന്നെയായിരുന്നു പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ലൊക്കേഷന്‍ ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജിയൂടെ പങ്ക് വെച്ചതും ടോവിനോ തന്നെയാണ്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു റൊമാന്റിക്ക് എന്റര്ടെയ്നറായിരിക്കും ലൂക്കയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൃദുല്‍ ജോര്‍ജ്ജും സംവിധായകന് അരുണും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓരോ ചിത്രത്തിലും വേറിട്ട രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ടോവിനോ ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുവെന്നാണ് അറിയുന്നത്. സ്റ്റോറീസ് ആന്ര് തോട്സ് പ്രൊഡക്ഷന്‍സ് എന്ന പുതിയ നിര്‍മ്മാണ കമ്പനി അണിയിച്ചൊരുക്കുന്ന രണ്ടു ചിത്രങ്ങളില്‍ ഒന്നാണ് ലൂക്ക. ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്.
2012 ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം പ്രഭുവിന്രെ മക്കളാണ് ഒരു ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയ രംഗത്തെത്തിയ ടോവിനോയുടെ ആദ്യചിത്രം. ഇതിനോടകം തന്നെ ചലച്ചിത്ര ലോകത്ത് തന്രെതായ ഒരു ഇടം കണ്ടെത്താന്‍ സാധിച്ച ചുരുക്കം ചില യുവനടന്മാരില് പ്രധാനിയാണ് ടോവിനോ. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ദുല്‍ഖര്‍ സല്മാനൊപ്പമെത്തിയ എബിസിഡിയിലെ അഖിലേഷ് വര്‍മ്മ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത്. തമിഴ് ചിത്രമായ മാരി ടുവിന് ശേഷം ടോവിനോ അഭിനയിക്കുന്ന ചിത്രമാണ് ലൂക്ക.
ചിത്രത്തില്‍ ബീജ എന്ന വില്ലനായിട്ടാണ് മാരി ടു. ചിത്രത്തില്‍ ഡബ് ചെയ്തത് ടോവിനോ തന്നെയാണ്. ടോവിനോയുടെ തരംഗം സിനിമ ധനുഷിന്റെ കീഴിലുള്ള വണ്ടര്‍ ബാര്‍സ് ആയിരുന്നു നിര്‍മ്മിച്ചിരിക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി ടുവില്‍ റോബോ ശങ്കര്‍,കല്ലൂരി വിനോദ്,സായ് പല്ലവി , വരലക്ഷ്മിശരത് കുമാര്‍, കൃഷ്ണ എന്നിവരും മുഖ്യവേഷങ്ഹലിലെത്തി. എന്റെ ഉമ്മാന്റെ പേരിലെ ഹമീദ് എന്ന ശ്രദ്ധേയമായ കഥാപാത്രമായിട്ടായിരുന്നു മലയാളത്തില്‍ അവസാനമെത്തിയത്. ജോസ് സെബാസ്റ്റ്യനായിരുന്നു ചിത്രത്തിന്റെ സംവിധായകന്. അതിനുശേഷമെത്തുന്ന ചിത്രമാണ് ലൂക്ക.
new movie luka
